അല്ല പിന്നെ കോച്ചിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും ..!!

അത്‌ലറ്റിക്‌സിലും,ക്രിക്കറ്റിലും ഒരു പരിധിവരെ ഫുട്‌ബോളിലും ഒക്കെ വമ്പന്‍മാര്‍ ആണ് ജമൈക്ക. എന്നാല്‍ വിന്റര്‍ അവരുടെ അടുത്തുകൂടെ ഒന്നും കടന്നു പോയിട്ടില്ലങ്കിലും അവര്‍ സ്ഥിരമായി വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാറുണ്ട് . ഇത്തവണ നേരത്തെ സന്നാഹങ്ങള്‍ ഒക്കെ തുടങ്ങി അവരുടെ വനിതാ ബോബുസ്ലെ ടീമിനെ പരിശീലിപ്പിക്കുവാനുള്ള ചുമതല ജര്‍മനിയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ സാന്ദ്രാ കിറിയാസിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതുവേയൊക്കെയുള്ള സംഗതികള്‍ ഒക്കെ ഗംഭീരമായി.
ടീം ദക്ഷിണ കൊറിയയിലെ പ്യോങ് ചാങ്ങില്‍ ഒളിമ്പിക്‌സിന് എത്തിയപ്പോള്‍ ടീമും കോച്ചും തമ്മില്‍ എന്തോ കലപില. ജമൈക്കന്‍ ടെംപെര്‍മെന്റില്‍ ഒന്നും ആലോചിക്കാതെ ടീം അധികൃതര്‍ കിറിയാസിസിന്റെ അക്രഡിറ്റേഷന്‍ അങ്ങ് പിന്‍വലിച്ചു.കോച്ചിന് അയോഗ്യത!.
മണ്ടന്‍ സംഘാടകര്‍ കരുതിയത് കോച്ചു ഇല്ലെങ്കിലും പിള്ളേര്‍ മത്സരത്തില്‍ പങ്കെടുക്കും എന്നായിരുന്നു.എന്നാല്‍ ജര്‍മന്‍ കരി അത്ര ചില്ലറക്കാരി ഒന്നും ആയിരുന്നില്ല.അവര്‍ പോയത് മത്സരത്തിന് ഉപയോഗിക്കേണ്ടിയിരുന്ന ബോബു സ്ലെടും എടുത്തുകൊണ്ടായിരുന്നു.അവരുടെ സ്വന്തം ബോബും ആയിട്ടായിരുന്നു അവര്‍ ജമൈക്കയില്‍ എത്തിയത് ടീമിനെ പരിശീലിപ്പിക്കാന്‍..
എന്തായാലും കോച്ചിനെ അനുനയിപ്പിച്ചു തിരികെ കൊണ്ട് വരാനുള്ള നെട്ടോട്ടത്തിലാണ് ഒളിമ്പിക് സംഘാടകര്‍.!
ഡോ; മുഹമ്മദ് അഷ്‌റഫ്
0 Comments