പാട്‌ന ചാപ്ര റെയില്‍വേ സ്‌റ്റേഷനില്‍ 16 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി.
പാട്‌ന ചാപ്ര റെയില്‍വേ സ്‌റ്റേഷനില്‍ 16 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തി.
പട്‌ന: മനുഷ്യന്റെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി ബീഹാറില്‍ ഒരാള്‍ പിടിയില്‍. പതിനാറ് മനുഷ്യ തലയോട്ടികളും 50 അസ്ഥികൂടങ്ങളുമായി ചൊവ്വാഴ്ച പട്‌നയിലെ ചാപ്ര റെയ്ല്‍വെ സ്റ്റേഷനില്‍ നിന്ന് സജ്ഞയ് പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
ഭൂട്ടാനിലെ കറന്‍സിയും എടിഎം കാര്‍ഡുകളും സിംകാര്‍ഡുകളും ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഭൂട്ടാന്‍ വഴി ചൈനയിലേക്ക് അസ്ഥികൂടങ്ങള്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് സജ്ഞയ് പൊലീസിനോടു പറഞ്ഞു. മനുഷ്യാസ്ഥികൂടങ്ങള്‍ കടത്തുന്ന സംഘത്തിലെ അംഗമാണിയാളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
0 Comments