പ്രവാസി ഓണ്‍ ലൈന്‍ റജിസ്‌ട്രേഷന്‍ അനായാസം പൂര്‍ത്തീകരിക്കാം
……………..അമ്മാര്‍ കിഴുപറമ്പ്…………..
ദുബൈ.ഓണ്‍ ലൈന്‍ റജിസ്‌ട്രേഷന്‍ അനായാസം പൂര്‍ത്തീകരിക്കാമെന്നിരിക്കെ ഗള്‍ഫിലെ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്്.ജനങ്ങളെ കൂടുതല്‍ ആശങ്കപ്പടുത്തുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ വളരെ അനായാസം അപേക്ഷ സമര്‍പ്പിക്കുകയാണ് പ്രവാസികള്‍. എന്നാല്‍ രാഷ്ട്രീയപരമായ കാഴ്ച്ചപ്പാടുകള്‍ വെച്ച് ഈ പദ്ധതിക്കെതിരെ ഗള്‍ഫില്‍ പ്രചരണം നടത്തുന്നവരും ഏറെയുണ്ട്. പതിനെട്ട് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടെ പേര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ഉത്തരവ് ഏക പക്ഷീയമാണെന്നാണ് ചില സംഘടനകളുടെ നിലപാട്,അത്തരം സംഘടനകളാണ് ഔണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രയാസകരവും ഹിഡന്‍ അജണ്ടകള്‍ ഉള്ളതും ഏക പക്ഷീയവുമെന്നൊക്ക പ്രചരിപ്പിക്കുന്നത്. വളരെ ആയാസത്തോടെ എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം എന്നതാണ് ചുവടെ ചേര്‍ക്കുന്നത്.
ആദ്യം https://emigrate.gov.in/ext/ വെബ് സൈറ്റ് ലോഗിന്‍ ചെയ്യുക.
സ്‌ക്രീനില്‍ തെളിഞ്ഞു വരുന്ന വെബ് പേജില്‍ പതിമൂന്നാമെത്ത ഇ.സി.എന്‍.ആര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജില്‍ നാട്ടിലെ അടുത്തവരുടെയോ,നമ്മുടെ തന്നെയോ മെബൈല്‍ നമ്പര്‍ കൊടുക്കുക.ശേഷം തൊട്ടടുത്ത കള്ളിയില്‍ രഹസ്യ കോഡ് ടൈപ്പ് ചെയ്യുക. ഇതിനു ശേഷം വരുന്ന പേജിലാണ് നാട്ടിലെ നമ്പറിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ടൈപ്പ് ചെയ്താണ് യഥാര്‍ത്ഥ ഫോമില്‍ പ്രവേശിക്കേണ്ടത്.
നമ്മുടെ പേര്,നാട്ടിലെയും ഗള്‍ഫിലെയും വിലാസം,സ്‌പോണ്‍സറുടെ പേര്,കമ്പനി വിലാസം,പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയൊക്കെയാണ് ചേര്‍ക്കേണ്ടത്.വലരെ ചുരുങ്ങിയ നേരം കൊണ്ട് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അപേക്ഷ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്നതോടെ ലഭിക്കുന്ന പി.ഡി.എഫ് സര്‍ട്ടിഫിക്കറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പറും ലഭിക്കുന്നതാണ്.
വിദേശത്തുള്‌ല ഇന്ത്യക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ നടപടികളെ തെറ്റിദ്ധാരമ പരത്തും വിധം പ്രചരിപ്പിക്കുന്നവര്‍ വളരെ നാളായി പ്രവാസി സമൂഹം മുന്നോട്ടു വെച്ച ആവശ്യത്തെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.വിദേശങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ താമസിക്കുന്നു എന്ന വ്യക്തമായ കണക്കുകള്‍ ഇന്നും രാജ്യത്തിന്‍രെ കൈവശമില്ല. ഇത് പരിഹരിക്കുക എന്നതാണ് ഈ രജിസ്‌ട്രേഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
0 Comments