ഇമാം ഷഫീഖ് അല്‍ ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ്.
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കൊപ്പം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് തൊഴിലുറപ്പുകാര്‍ തടഞ്ഞുവെക്കുകയും അവരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയും ചെയ്ത മുസ്ലിം മത പണ്ഡിതന്‍ ശഫീഖ് അല്‍ ഖാസിമിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. മുസ്ലിം ജനതയെ തന്റെ ശബ്ദ സൗകുമാര്യത്തിലൂടെ അദ്ദേഹം വഞ്ചിക്കുകയായിരുന്നു എന്നാണ് പലരും കുററപ്പെയുത്തുന്നത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ അദ്ദോഹം വേഷം മാറിയിരുന്നു എന്നും ആ വേഷം അദ്ദേഹത്തിന്റെ തനി നിറമാണ് വ്യക്തമാക്കുന്നതെന്നും സോഷ്യന്‍ മീഡിയ കുറ്റപ്പെടുത്തുന്നു. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകള്‍ ഇത് കണ്ടെന്നും വാക്കുതര്‍ക്കം ഉണ്ടായെന്നും ഇമാം പൊലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇന്നലെയാണ് തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജില്‍ നിന്ന് ഇമാമിനെ പൊലീസ് പിടികൂടുന്നത്.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നാഴ്ചയ്ക്കു ശേഷം ഷഫീഖ് അല്‍ ഖാസിമി വലയിലായത്. ഡിവൈഎസ്പി ഡി. അശോകിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസില്‍, ഇവര്‍ ഉപയോഗിച്ചിരുന്നു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗണ്‍സലിങ്ങിനൊടുവിലാണ് പീഡനവിവരം പെണ്‍കുട്ടി സമ്മതിക്കുന്നത്.
0 Comments