ചിലിയിലെ ചുംബന ഖനികൾ

ഇന്ദുമേനോന്‍

ഗുഹാശ്മശാനമായി മാറും മുമ്പേ നമ്മളീവിടെ വന്നിരുന്നു
തിളങ്ങുന്ന മഴയുമായി നമ്മൾ കിതച്ചും നനഞ്ഞൂം
ചുണ്ണാമ്പ് പടികളീറങ്ങീ
കൽക്കരിയുടെ കറൂത്ത ഖനിക്കു
ചുണ്ണാമ്പിന്റെ വെളുത്ത പടികൾ

അവർ മുപ്പത്തൊന്നു ജോലിക്കാരുണ്ടായിരുന്നു
അടീമകളൂം കാപ്പിരികളൂം മ്യ്യൂളകളൂം
കൽക്കരി പുരണ്ടൂ കറുത്ത തൊലിയായ് പോയവർ
രഹസ്യമൊളിപ്പിച്ച പോലെ വായ് മൂടിയവർ

ഞങ്ങൾക്കു മുമ്പേ വന്ന
കോവർകഴുതയുടെ മുതുകിൽ അപ്പവും വെള്ളവുമുണ്ടായിരുന്നു
പട്ടികൾക്കു കൊടുക്കുന്ന വിലകുറഞ്ഞ ബിസ്കറ്റുകളൂം
പുളിപ്പേറിയ ഗോതമ്പു മദ്യവും
തൂക്കു സഞ്ചിയിൽ കൊതിയോടെ അവരുടെ വിശപ്പിനെ നോക്കി
ഊഴം കാത്തു

ലോകസഞ്ചാരികളായിരുന്നു ഞങ്ങൾ
ഞങ്ങൾക്കും വിശപ്പുണ്ടായിരുന്നു
പ്രേമമൂർച്ഛയിൽ കത്തിയാളീയ പ്രാണന്റെ പൂർണ്ണവിശപ്പ്…
ഏതു തെരുവോരത്തു നിന്നാണൂ
ചുംബനത്തിന്റെ കൊടിയ വിശപ്പിനെ
ഞങ്ങൾ മറി കടക്കുക??
ആലിംഗനത്തിന്റെ എല്ലൊടിയലുകളെ
ഉന്മത്തമായി പങ്കിടുക?

കറുത്ത വിയർപ്പൂള്ള കൊവർകഴുതക്കാരൻ പറഞ്ഞൂ
“നിങ്ങൾ എന്റെ ഖനിയിലേക്കു വരിക
കൽക്കരിയുടെ വേവുന്ന ചൂടിൽ
ഇരുട്ടിലെ ആത്മ ചുംബനങ്ങൾ നിങ്ങൾക്കു
പൊള്ളിച്ചെടുക്കാം“

നഗരചുംബങ്ങളീൽ ഞങ്ങൾ പോർവിമാനങ്ങളെ
നിസ്സഹായമായി ഭയന്നിരുന്നു
പട്ടാളബൂട്ടുകളൂടെ കാടൻ ശബ്ദങ്ങളിൽ
ഞങ്ങൾ എലികളെ പോലെ
പൂച്ചമണികേട്ടു വിറച്ചിരുന്നു
വഴിമുടക്കിയ ചുംബനത്തിനു നീ
സൈക്കിളോട്ടക്കാരനോട് മാപ്പ് പറഞ്ഞൂ..
എന്നെ നെഞ്ചിൽ‌പ്പേറി
നീ ഖനിതേടിപ്പാഞ്ഞൂ

കോവർ കഴുത വന്നു യജമാനനില്ലാതെ
ജോലിക്കാർ വന്നു മുതലാളി ഇല്ലാതെ…
ഖനിയുടുപ്പുകളീൽ കരിപരന്നു
നാക്കിൽ കറുത്ത ഉമിനീരൂറി…

“ഇരുട്ടാണൂ നീ ആർത്തിമാറും മുമ്പേ
എന്നെ ചുംബിച്ചു വെളീച്ചമാകുക”
നീ എന്നെ എളുപ്പത്തിൽ ചുംബിച്ചു
എതിരെ വരുന്ന കൽക്കരി റ്റ്രൊളിയെ
തള്ളിക്കൊണ്ട് നീയെന്നെ ചുംബിച്ചു..

ഖനി പിളർന്നു..
ഖനി തകർന്നു…

ചുണ്ണാമ്പിന്റെ കയറ്റുപടികൾ ഉരുകിത്തീർന്നു
കൽക്കരിയുടെ പാറകളുരുക്കുവാതിലായി
മുപ്പത്തിമൂന്നുപേർ നമ്മൾ
തകർന്നടിയേണ്ടുന്ന ആത്മാക്കൾ…

ഒരിക്കൽ പ്രേതങ്ങളെ സൂക്ഷിക്കുന്ന
ഗുഹാശ്മശാനമാകുമിത് എന്നു
ആ നിമിഷം നമ്മൾ ഭാവിയിൽ വായിച്ചു

ഇരുട്ടെഴുതിയ അറുപത്തിരണ്ട് കണ്ണൂകൾ
വെട്ടമെഴുതിയ നമ്മുടെ നാലു കണ്ണുകൾ
അവസാനത്തെ പ്രകാശവും ഖനിയുടെ ചുമർ വലിച്ചെടുത്തു

“നിങ്ങൾ കണ്ണൂകൾ ഞങ്ങൾക്കായി
തുറന്നു പിടിക്കുക..
ഈ പ്രേമപ്രകാശം ഖനിയെ പ്രാത:മാക്കട്ടെ…“
നിങ്ങൾ ഞങ്ങളോടു അപേക്ഷിച്ചു…

അപ്പങ്ങൾ ഞങ്ങൾ മരണത്തിലേക്കു പങ്കിട്ടു
34 കഷണങ്ങൾ
34 മൂന്നാമത്തവൻ അദൃശ്യ്യനായ യേശുവായിരുന്നു….
ഞങ്ങൾ ജലം പങ്കിട്ടു…
ഞങ്ങൾ മലവും പങ്കിട്ടു കളഞ്ഞൂ…
കരിയുറവയിലൂറിയ ചുണ്ണാമ്പ് പരൽകൊണ്ടു
രോഗീലേപനപ്രാർത്ഥനയും ഞങ്ങൾ പങ്കിട്ടു…

അതൊരാഗസ്ത് മാസമായിരുന്നു..
അറ്റാകാമാ മരുദേശത്ത് ഭൂമി കുലുങ്ങിയെന്നു
ലോകം പറഞ്ഞൂ..
ആരും നമ്മുടെ ചുംബനമാണതിനു കാരണമെന്നു
കരുതിയില്ല

കൽക്കരിക്കു വേണ്ടി ഹുതിപ്പെടും 33 ആത്മാക്കൾ
“ഒരിക്കലുമല്ല നിങ്ങളെയാരോ വഴി തെറ്റിച്ചു
ഇതു സ്വർണ്ണഖനിയാണു..സാൻ ജൊസ്സ്”
“ഞങ്ങൾ കറുത്തത് കരിയാലല്ല
കൊടിയവിശപ്പാലാണൂ”
“കൊപിയാപോവിൽ ഖനി തകരുക
ഭൂമികുലുക്കത്തലാണൂ”
“നമ്മൾ നഷ്റ്റപ്പെട്ട 33 പേർ എന്നു ഇനി മേൽ
വിളിക്കപ്പെടും”

ഇനിമേൽ ലൊകത്തെ ഭയക്കെണ്ട എന്നതിനാൽ
അവർ പരസ്പരം സംസാരിച്ചു
ഇനിമേൽ ലൊകത്തെ ഭയക്കെണ്ട എന്നതിനാൽ
ഞങ്ങൾ പരസ്പരം ചുംബിച്ചു…
സ്വർണ്ണഖനിയുടെ അവസാന പാളി വരെ
തകർന്നു തലപൂഴും വരെ
നിങ്ങൾ സംസാരിക്കും
ഞങ്ങൾ ചുംബിക്കും….

മരണം ഞങ്ങളെ തൊടുകയില്ല
121 വർഷങ്ങൾക്കിപ്പുറം ഖനിവാതിൽ
രഹസ്യമന്ത്രത്താൽ തുറക്കും വരെ
ഞങ്ങൾ ചുംബിച്ചു കൊണ്ടേ ഇരിക്കും…

ഖനിത്തൊഴിലാളീകളെ തകർന്നടിയും മുമ്പേ
നിങ്ങൾ ഞങ്ങളെ കാണുവിൻ
പ്രേമം സ്പർശിനി നീട്ടി
ഇരുട്ടിനെ കരിയെ നിങ്ങളെ
നിന്നെ എന്നെ എങ്ങനെ
ഗുഹാശ്മശാനം വരും വരെ
കാത്തു വെക്കുമെന്ന്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar