ഒരു രോഗിയുടെ ഭൂരിഭാഗം രക്തവും എടുത്തു മാറ്റുന്നത് പോലെയാണ് നോട്ടു നിരോധനം;മണി ശങ്കര്‍ അയ്യര്‍

ഇതര സാമ്പത്തിക സമൂഹങ്ങളില്‍ ഇന്ത്യ ഒന്നാം നിരയിലെ വളര്‍ച്ച പ്രകടമാക്കിയെന്നു പ്രമുഖ ഡിപ്‌ളോമാറ്റും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.യു.എ.ഇയിലെ മലയാളി വ്യാപാരികളുടെ കൂട്ടായ്മ ഐ.പി.എ സംഘടിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനം ഒരു രോഗിയുടെ ഭൂരിഭാഗം രക്തവും എടുത്തു മാറ്റുന്നത് പോലെയാണെന്ന് മണി ശങ്കര്‍ അയ്യര്‍ സൂചിപ്പിച്ചു. ജി,എസ്.റ്റി നല്ലതാണെങ്കിലും ചെറുതായിരിക്കണം.
തന്റെ നിലപാടുകള്‍കൊണ്ടും വാഗ് ചാദുരികൊണ്ടും ശ്രോദ്ധാക്കളെ ചിന്താകുലമാക്കുന്ന മണി ശങ്കര്‍ അയ്യര്‍ മുഖ്യാതിഥി ആയി പങ്കെടുത്തതാണ് ഐ.പി.എ മീറ്റിനെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകം. ഐ.പി.എ ചെയര്‍മാന്‍ ശംസുദീന്‍ നെല്ലറ അധ്യക്ഷ പ്രസംഗം നടത്തി. ഐ.പി.എയുടെ അംഗങ്ങള്‍ ഉടനെ ആയിരം കടക്കുന്ന രീതിയില്‍ മുന്നോട്ടു പോകുകയാണെന്ന് ശംസുദ്ദീന്‍ പറഞ്ഞു. വിവിധ ക്ഷേമ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ എങ്കിലും ജനങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന് രാജീവ് ഗാന്ധിയുടെ പരാമര്‍ശം അനുസ്മരിച്ചു കൊണ്ട് മണിശങ്കര്‍ അയ്യര്‍പറഞ്ഞു.
ഫൈസല്‍ റഹ്മാന്‍, ജോജോ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.അഡ്വ അജ്മല്‍ സ്വാഗതം പറഞ്ഞു.
മുനവ്വറലി ശിഹാബ് തങ്ങള്‍, അന്‍വര്‍ നഹ,ഹോട് പാക്ക് ജബ്ബാര്‍,ഫൈസല്‍ മലബാര്‍ ഗോള്‍ഡ്,ഇബ്രാഹിം എളേറ്റില്‍, ഡോ.ഹുസ്സയിന്‍,പ്രൊഫസര്‍ ഇക്ബാല്‍, സഹീര്‍ സ്റ്റോറീസ,തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
0 Comments