ഇസ്മായിൽ മേലടിയുടെ ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍ പ്രകാശനം ചെയ്തു,

*
ഷാര്‍ജ:ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ഇസ്മായിൽ മേലടിയുടെ പത്തു വർഷക്കാലത്തെ ഡൽഹി പത്രപ്രവര്‍ത്തന ജീവിതം അടയാളപ്പെടുത്തുന്ന ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍ 40-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു എ ഇ യിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി അംഗങ്ങൾ ഒന്നിച്ചു നിന്നായിരുന്നു പ്രകാശനം. രാജീവ് ഗാന്ധി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തത്, ബാബരി മസ്ജിദ് വീഴും മുന്‍പ് അതിനകത്തു കയറിയത്, കണ്ണിന് മുമ്പില്‍ ബോംബ് സ്‌ഫോടനം നടന്നത്, ഇന്ത്യ മുഴുവന്‍ കറങ്ങി, ഉത്തരേന്ത്യയിലെ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് റിപ്പോര്‍ട്ടിംഗ് ചെയ്ത അനുഭവങ്ങള്‍, പല പ്രമുഖരുമായുള്ള അഭിമുഖങ്ങൾ ഒക്കെയാണ് ലിപി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം.
ഷാബു കിളിത്തട്ടിൽ പുസ്തക പരിചയം നടത്തി. എം സി എ നാസർ, രാജു മാത്യു, ബഷീർ തിക്കോടി, പി ശിവ പ്രസാദ്, മുരളി മംഗലത്ത്, ഷാജി ഹനീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. റോജിൻ പൈനുമ്മൂട് അവതാരകാനായി. ഇസ്മയിൽ മേലടി മറുപടി പറഞ്ഞു.
1987ന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇസ്മയില്‍ മേലടി ഡല്‍ഹിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇപ്പോൾ ദുബായ് മുനിസിപ്പാലിറ്റിയുടെ സീനിയർ മീഡിയാ ഓഫീസറാണ്.മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയില്‍ മേലടിയുടെ ഇംഗ്ലീഷ് മലയാളം കവിത സമാഹാരങ്ങൾ നേരത്തെ പ്രകാശിതമായിട്ടുണ്ട് . പുസ്തകം ലിപി സ്റ്റാളിൽ ലഭിക്കും
0 Comments