ജിംഫെസ്റ്റ് 2019 അവിസ്മരണീയമായി.

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ‘ജിംഫെസ്റ്റ് 2019 ‘ എന്ന പേരില്‍ സംഘടിപ്പിച്ച കുടുംബ വാര്‍ഷിക സംഗമം അവിസ്മരണീയമായി. ജിദ്ദ സീസണ്‍സ് റസ്‌റ്റൊറന്റില്‍ നടന്ന പരിപാടി അബീര്‍ ഗ്രൂപ്പ് പ്രസിഡന്റും 24 ന്യൂസ് ചാനല്‍ ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്ന് ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രമുഖ ഗായകര്‍ അണിയിച്ചൊരുക്കിയ സംഗീതവിരുന്ന് ഹൃദ്യമായിരുന്നു. മിര്‍സ ഷരീഫ്, ലിന്‍സി ബേബി, മന്‍സൂര്‍ ഫറോക്ക്, കെ ജെ കോയ, മുഹമ്മദ് റാഫി, അന്‍സാര്‍, അഭിനവ്, പ്രവീണ്‍, വെബ്‌സാന്‍ മനോജ്, മുംതാസ് അബ്ദുറഹ്മാന്‍, സാദിഖലി തുവൂര്‍, ഹാഷിം കോഴിക്കോട്, ലിന മരിയ ബേബി എന്നിവരാണ് സംഗീതവിരുന്നൊരുക്കിയത്. തുടര്‍ന്ന് മീഡിയ കുടുംബാങ്ങളായ ഫൈസാന്‍ ഹസ്സന്‍, ഖദീജ സഫ്രീന, സഫ്‌വ കബീര്‍, റിമ കബീര്‍, സഫ ജലീല്‍, മാനവ് ബിജുരാജ്, ഹാനി ജലീല്‍ എന്നീ പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമകാലിക രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യ പരിപാടികള്‍ ശ്രദ്ധേയമായി. കലാപരിപാടികള്‍ക്ക് ഷരീഫ് സാഗര്‍, പി ഷംസുദ്ദീന്‍ നേതൃത്വം നല്‍കി. പി എം മായിന്‍ കുട്ടി, സുല്‍ഫിക്കര്‍ ഒതായി, ഗഫൂര്‍ കൊണ്ടോട്ടി, അബ്ദുറഹ്മാന്‍ തുറക്കല്‍, ബിജുരാജ്, മന്‍സൂര്‍ എടക്കര, നാസര്‍ കരുളായി, സിറാജ് കൊട്ടപ്പുറം, നാസര്‍ കാരക്കുന്ന് വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

https://www.thejasnews.com/pravasi/gulf/jeddah-media-forum-family-meet-99098

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar