ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ പരിശീലന ശില്പശാലകള്‍ നടത്തുന്നു,

ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ (SGMB), അല്‍ മജാസ് ആംഫീതിയേറ്ററില്‍ പരിശീലന ശില്പശാലകള്‍ നടത്തുന്നു, മുതിര്‍ന്ന ഷാര്‍ജ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ സംഘടനകളുടെ അംഗങ്ങള്‍ എന്നിവര്‍ക്ക് സ്മാര്‍ട്ട് മീഡിയ പ്ലാറ്റ്‌ഫോം (എസ്എംപി) ബ്യൂറോ വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.
എമിറേറ്റിലെ പ്രൊഫഷണല്‍ വൈദഗ്ദ്ധ്യവും ശേഷിയുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും മാധ്യമ ഇടപെടലിനെയും പൊതുജനങ്ങളുമായി ഇടപഴകുന്നതിനെയും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.കഴിഞ്ഞ ഒക്ടോബറില്‍ ദുബായിലെ ജൈറ്റക്‌സ് ടെക്‌നോളജി വീക്കില്‍ SGMB പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട് മീഡിയ പ്ലാറ്റ്‌ഫോം മീഡിയ ഉള്ളടക്കം നിരീക്ഷിക്കാനും ഫോട്ടോഗ്രാഫുകള്‍ ആര്‍ക്കൈവ് ചെയ്യാനും മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ വാര്‍ത്തകള്‍ പിന്തുടരാനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
മൂന്നു ഘട്ടങ്ങളിലാണ് എസ്ജിഎംബി പരിശീലന ശില്പശാല സംഘടിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും 20 ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അംഗങ്ങള്‍ ഒരു സംയോജിത എഡിറ്റോറിയല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ മീഡിയ വര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിന് സ്മാര്‍ട്ട് മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നു. സ്മാര്ട്ട് മീഡിയ പബ്ലിഷര്‍, സ്മാര്ട്ട് മീഡിയ മോണിറ്റര്‍, മീഡിയ സെന്റര് എന്നീ പ്ലാറ്റ്‌ഫോമിലായി മൂന്ന് ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്.ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും സമഗ്രമായ നെറ്റ് വര്‍ക്കായതിനാല്‍, പ്രതിസന്ധികളെ നേരിടാന്‍ എസ്എംപി സഹായിക്കുന്നു. ഷാര്‍ജ എമിറേറ്റ് ഒരു മാധ്യമ വീക്ഷണത്തെ പിന്തുടര്‍ന്ന് മാധ്യമരംഗത്ത് കൃത്രിമ ബുദ്ധി സമ്പാദിക്കുകയാണ് ചെയ്യുന്നത്. മാധ്യമ ഉള്ളടക്കം നിരീക്ഷിക്കുന്നതിനു പുറമേ, ഗവണ്‍മെന്റ് മീഡിയ വകുപ്പുകളിലെ ജീവനക്കാരുടെ കഴിവുകള്‍ വിശകലനം ചെയ്യുന്നതിനും അവരുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ആവശ്യമായ പരിശീലനത്തിലും ഈ പദ്ധതി സഹായിക്കുമെന്ന് ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോയിലെ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ ഹെസ്സ അല്‍ ഹമാദി പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികത രൂപീകരണണം ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ യെ എമിറേറ്റിന്റെ വികസനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് എസ.്ജി.എം.ബി യുടെ ലക്ഷ്യം. പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സ്മാര്‍ട്ട് മീഡിയ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് ഹെസ്സ അല്‍ അല്‍ ഹമാദി ചൂണ്ടിക്കാട്ടി.
എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ടുമെന്റുകളും പ്രയോജനപ്പെടുത്തുവാനുള്ള പ്ലാറ്റ്‌ഫോമില്‍ വിവിധ മാധ്യമങ്ങളുമായി തന്ത്രപരമായ ബന്ധം കെട്ടിപ്പടുക്കുന്നതില്‍ പ്ലാറ്റ്‌ഫോം പ്രധാന പങ്ക് വഹിക്കും.
ഈ പദ്ധതി ഉപയോക്താക്കള്‍ക്ക് നെഗറ്റീവ്, പോസിറ്റീവ് ഫീഡ്ബാക്കും ഇന്‍പുട്ടുകളും നല്‍കുന്നത് ശരിയായ മീഡിയാ പ്ലാനുകള്‍ വികസിപ്പിച്ചെടുക്കുകയും മീഡിയാ പ്രതിസന്ധികള്‍ക്ക് മുന്‍കൈയെടുക്കാനും സാധിക്കും.
എമിറേറ്റിലെ സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ എസ്.എം.പി തന്ത്രപരമായി സംരക്ഷിക്കുമെന്ന് അല്‍ ഹമ്മദി പറഞ്ഞു.വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് തങ്ങളുടെ വാര്‍ത്തകള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങല്‍ക്കിടയില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുകയും അതുപോലെ മീഡിയയ്ക്ക് വ്യാപകമായ പ്രചാരണത്തിനായി സൗകര്യം ഒരുക്കുകയും ചെയ്യും. വാര്‍ത്തകളുടെയും മാധ്യമ നിരീക്ഷണത്തിന്റെയും ഫോട്ടോ ലൈബ്രറിയുടെയും ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഇത് സഹായിക്കും.
0 Comments