ഗ്ലോബല്‍ മലയാളി കള്‍ച്ചറല്‍ സെന്ററിന് പുതിയ ഭാരവാഹികള്‍

ഗ്ലോബല്‍ മലയാളി കള്‍ച്ചറല്‍ സെന്റന്റെ ( GMCA) പുതിയ ഭാരവാഹികളാ യി കരീം വലപ്പാട്(പ്രസിഡന്റ്), ബഷീര്‍ സൈദു ഇടശ്ശേരി(ജനറല്‍ സെക്രട്ടറി) , ഹുമാം അല്‍ഹാദി(ഓര്‍ഗനൈസ് സെക്രട്ടറി), അബ്ദുല്‍ ഗഫൂര്‍ മുസല്ല(ട്രഷറര്‍ ) എന്നിവരെയും തെരഞ്ഞെടുത്തു. ഗവേണിങ് ഭാരവാഹികളായി അജിത് ഇബ്രാഹിം, അബ്ദുല്‍ ഗഫൂര്‍ പൂക്കാട്,ബിബി ജോണ്‍, നിഷാദ്, മന്‍സൂര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
ഗ്ലോബല്‍ മലയാളി കള്‍ച്ചറല്‍ സെന്റര്‍ അല്‍ വസല്‍ ക്ലബ് മൈതാനത്ത് സംഘടിപ്പിച്ച GMCA UBL Soccer 2019 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവലോകനവും കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാന ചടങ്ങും അജിത് ഇബ്രാഹിം, അവര്‍കളുടെ അധ്യക്ഷതയില്‍ ദേര അബു ഹൈല്‍ ഓഫീസില്‍ വച്ച് നടന്നു.എക്‌സ്‌കുട്ടീവ് അംഗങ്ങള്‍ ആയ നൗഷാദ് ഹുസൈന്‍, ഷറഫ്, മനാഫ് അബ്ദുള്ള, മിസ്ബാ, യാസര്‍, സമീല്‍ , ഷിനാസ്, ബസന്ത്,റമീസ്, അലി, ജീവന്‍ ഭാസ്‌കരന്‍, നാസര്‍ അച്ചിപ്ര എന്നിവര്‍ ആശംസകള്‍ നേരുകയും ജിംകയുടെ സോക്കര്‍ ടൂര്‍ണമെന്റിന്റെ വിജയത്തില്‍ എല്ലാവരും സന്തോഷവും പ്രകടിപ്പിച്ചു. ഒപ്പം ജിംകയുടെ ഭാവി പ്രവര്‍ത്തങ്ങള്‍ ശക്തമാക്കാന്‍ കൂടി തീരുമാനിച്ചു. യു എ ഇ യിലെ ജീവകാരുണ്യ, കലാ, കായിക, സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന നന്തി നാസര്‍ എന്നവരുടെ നിര്യാണത്തില്‍ ജിംക അനോശോചനവും രേഖപ്പെടുത്തി. കരീം വലപ്പാട് സ്വാഗതവും മിസ്ബാ നന്ദിയും രേഖപ്പെടുത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar