ലിഗയുടെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും താൻ പിരിച്ചെടുത്തിട്ടില്ല.അശ്വതി ജ്വാല.
തിരുവനന്തപുരം: ലിഗയുടെ മരണത്തിന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും സാമൂഹികപ്രവർത്തക അശ്വതി ജ്വാല.വളരെ ആത്മാർത്ഥമായാണ് താൻ ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തിയത്.കേരളത്തിൽ ഇനിയും ഏതെങ്കിലും സ്‌ത്രീ അപ്രത്യക്ഷ ആയാൽ അന്വേഷിക്കേണ്ടതില്ലെന്നാണോ തനിക്കെതിരെ പരാതി നൽകിയവർ ആഗ്രഹിക്കുന്നതെന്നും അവർ ചോദിച്ചു.
ലിഗയുടെ പേരിൽ ആരിൽ നിന്നും ഒരു രൂപ പോലും താൻ പിരിച്ചെടുത്തിട്ടില്ല.പൊലീസിനെതിരെയുള്ള വിമർശനങ്ങൾ പുറത്ത് വരേണ്ടെന്നാണ് ഇത്തരം പരാതികൾ നമ്മുക്ക് നൽകുന്ന മുന്നറിയിപ്പ്.ലിഗയെ ജീവനോടെ തിരിച്ച് കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു തങ്ങളെല്ലാവരും. ഇതിനായി സംഘടനയുടെ പണം ഉപയോഗിച്ചിട്ടുണ്ടെന്നും ഇവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഏതോ ഒരാള്‍ കൊടുത്ത പരാതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസ്യതയ്ക്കാണ് കളങ്കം തട്ടിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പ് വരെയും അശ്വതി ജ്വാല നല്ലവളാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അടിസ്ഥാനരഹിതമായ ഒരു പരാതിയുടെ പേരില്‍ മാറ്റിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്.
തന്‍റെ പൊതുപ്രവര്‍ത്തന രംഗത്തെ സംശുദ്ധി നശിപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യം. കമ്മിഷണറുടെ ഓഫീസില്‍ നിന്നും വിളിച്ച് തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേനും വാര്‍ത്താ സമ്മേളനത്തില്‍ അശ്വതിക്കൊപ്പമുണ്ടായിരുന്നു.
0 Comments