ഷാര്‍ജ കെ.എം.സി.സി സ്‌നേഹ സ്പര്‍ശം പദ്ധതി ആനുകൂല്യ വിതരണം

ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഫാമിലി കെയര്‍ സുരക്ഷ സ്‌കീം പദ്ധതിയില്‍ അംഗമായിരിക്കെ യാത്ര വിലക്ക് മൂലം നാട്ടില്‍ നിന്നും തിരിച്ചു വരാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ‘സ്‌നേഹ സ്പര്‍ശം’ പദ്ധതി ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം 5000 രൂപ വീതമാണ് സഹായം നല്‍കുന്നത്. നിലവില്‍ സുരക്ഷാ സ് കിം അംഗങ്ങള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് 5 ലക്ഷം രൂപയും, ഭാര്യ മരണപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും ,മരകമായ രോഗബാധിതരായ വര്‍ക്ക് ചികിത്സാ സഹായവും , പ്രവാസം ജീവിതം മതിയാക്കി തിരികെയെത്തുന്ന അംഗത്തിന് സാമ്പത്തിക സഹായവും നല്‍കുന്നുണ്ടെന്ന് ഫാമിലി വെല്‍ഫയര്‍ സ്‌കിം ഗെവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ കൂടിയായ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പറഞ്ഞു.
ഷാര്‍ജ കെഎംസിസി സംസ്ഥാന ട്രഷറര്‍ സൈദ് മുഹമ്മദ് അല്‍തഖ്വവ ,യു.എ.ഇ കെഎംസിസി കേന്ദ്ര സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍,ഷാര്‍ജ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി നിസാര്‍ വെള്ളി ക്കുളങ്ങര,കെഎംസിസി സീനിയര്‍ നേതാവ് സഹദ് പുറക്കാട്,അജ്മാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹീം കിഴിഞ്ഞാല്‍,ഷാര്‍ജ കെ.എംസി.സി വേങ്ങര മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് സി,സെക്രട്ടറി ജലീല്‍ ഇ.കെ. എന്നിവര്‍ പങ്കെടുത്തു.
വിവിധ മണ്ഡലങ്ങളിലുള്ള അര്‍ഹരായ സ്‌കിം അംഗങ്ങള്‍ക്കുള്ള ധനസഹായ വിഹിതം കുറ്റ്യാടി മണ്ഡലത്തിനു വേണ്ടി ജനറല്‍ സെക്രട്ടറി അലി വടയവും ,ഉദുമ മണ്ഡലത്തിനു വേണ്ടി ജനറല്‍ സെക്രട്ടറി ഷാഫി തച്ചങ്ങാടും ഏറ്റു വാങ്ങി.അടുത്ത മൂന്ന് മാസങ്ങള്‍ ഫാമിലി കെയര്‍ അംഗത്വ വിതരണ കാമ്പയിന്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.എല്ലാകാലത്തും പ്രവാസികള്‍ക്കൊപ്പം താങ്ങായി നിന്ന കെഎംസിസി നടപ്പാക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കണമെന്നും ഷാര്‍ജയിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഫാമിലി കെയര്‍ പദ്ധതിയില്‍ അംഗങ്ങളാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
0 Comments