കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കണം : ഡോക്ടര്‍ അബ്ദുസ്സമദ് സമദാനി എം പി

കരിപ്പൂരിന്നെതിരെ ശക്തമായ ലോബികള്‍ ഇന്നും സജീവം എം ഡി എഫ് സെമിനാര്‍


കോഴിക്കോട് : വിമനാപകട പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച വൈഡ് ബോഡി വിമാനങ്ങള്‍ കരിപ്പൂരില്‍ ഉടന്‍ ആരംഭിക്കണമെന്ന് ഡോ:അബ്ദുസ്സമദ് സമദാനി എം.പി ആവശ്യപ്പെട്ടു. വിമനാപകട കാരണത്തെ കുറിച്ചു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കരിപ്പൂരിലെ ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയല്ല എന്നും പൈലറ്റിന്റെ പിഴവാണെന്നും വ്യക്തമായ സാഹചര്യത്തില്‍ നിര്‍ത്തി വെച്ച വൈഡ് ബോഡി വിമാനങ്ങള്‍ ഉടന്‍ പുനാരാരംഭിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം വിമനാപകട റിപ്പോര്‍ട്ട് കരിപ്പൂര്‍ വിമാനത്താവള സുരക്ഷയിലുള്ള ആശങ്ക അകലുന്നു എന്ന പേരില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എം ഡി എഫ് പ്രസിഡന്റ്
എസ്.എ.അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ചെയര്‍മാന്‍ യു.എ നസീര്‍ ആമുഖ പ്രസംഗം നടത്തി.
സംസ്ഥാന സര്‍ക്കാറിന്റെ കെ.റെയില്‍ പദ്ധതിയില്‍ കണ്ണൂര്‍ തിരുവന്തപുരം. കൊച്ചി താവളങ്ങള്‍ക്ക് ഇടം നല്‍കിയപ്പോള്‍ കോഴിക്കോടിനെ അവഗണിച്ചത് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ഫീല്‍ഡ് ഹൈവേ റോഡ് പദ്ധതിയില്‍ നിന്ന് പോലും കരിപ്പൂരിനെ തഴയുന്ന സ്ഥിതിവിശേഷം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിപ്പൂരിനെ തകര്‍ക്കാന്‍ ചില ലോബികള്‍ ഇന്നും സജീവമായി രംഗത്തുണ്ട് എന്നാണ് ഭൗതിക സാഹചര്യവികസനത്തിന് പോലും അള്ള് വെയ്ക്കുന്ന നടപടിയില്‍ നിന്നും ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ നഹ (കെ.എം.സി.സി. യു.എ.ഇ കമ്മിറ്റി സെക്രട്ടറി)പി.വി ഗംഗാധരന്‍ (വിമാനത്താവള ഉപദേശകസമിതി അംഗം)ബാദുഷ കടലുണ്ടി (കേരള പ്രവാസി ക്ഷേമനിധി അംഗം)സുബൈര്‍ കൊളക്കാടന്‍ (കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ്)സി വിജയകുമാര്‍ (റിട്ടയര്‍ഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍)അബ്ദുല്‍ റൗഫ് കൊണ്ടോട്ടി (ലോക കേരള സഭ അംഗം)ഡോ: സജ്ജാദ് ഹുസൈന്‍ (എംഡിഎഫ് വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ സന്തോഷ് കുമാര്‍ വിപി (എംഡിഎഫ് ട്രഷറര്‍)എന്നിവര്‍ സംസാരിച്ചു. എം.ഡി.എഫ് സെക്രട്ടറി പ്രിത്യൂരാജ് നാറാത്ത് സ്വാഗതവും അഷ്‌റഫ് കളത്തിങ്കല്‍പ്പാറ എംഡിഎഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. ജന: സെക്രട്ടറി അബ്ദുറഹ്മാന്‍ എടക്കുനി യോഗം നിയന്ത്രിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar