തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനകദുര്‍ഗയും

കൊച്ചി: ശബരി മലയില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും അറിയിച്ചു. തന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നാണ് ഇരുവരുടെയും നിലപാട്. മീഡിയാ വണ്‍ ചാനലിലെ അഭിമുഖത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
ശുദ്ധികലശം നടത്തുന്നത് സ്ത്രീകള്‍ക്കും ദളിതുകള്‍ക്കും എതിരായുള്ള വിവേചനമാണ്. തങ്ങളില്‍ ഒരാള്‍ ദളിത് ആയതിനാലാണ് ശബരിമലയില്‍ ശുദ്ധിക്രിയകള്‍ നടത്തിയത്. ശ്രീലങ്കന്‍ തമിഴ് വംശജയായ ശശികല ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ ഇതുണ്ടായില്ല. ഇനിയും തങ്ങള്‍ ശബരിമല ദര്‍ശനം നടത്തുമെന്നും ഇരുവരും വ്യക്തമാക്കി.
പൊലീസ് സംരക്ഷണയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ യുവതികളായ ഇരുവരും ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ, ആചാര ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവരുടെ നിര്‍ദേശ പ്രകാരം ശ്രീകോവില്‍ അടച്ചിട്ട് ശുദ്ധിക്രിയകള്‍ ചെയ്തത് ഏറെ ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ തന്ത്രിക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

0 Comments