യുവ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഭുവനേശ്വർ: സിനിമ നടി സിമ്രാൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേ ഒഡീഷയിലെ സംബൽപൂരിലെ ഗൊയ്ര മാതയിൽ മഹാനദി പാലത്തിനടിയിൽ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മരണം ആത്മഹത്യയാണോ, കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് വ്യക്തമാക്കി.
നടിയുടെ ഭർത്താവ് ദുബരാജ് സുന കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് സിമ്രനും ദുബരാജും വിവാഹിതരായത്.
0 Comments