അബുദാബിയിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

അബുദാബി : അബുദാബിയിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തിനാണ് ആരംഭിച്ചത്. തുടക്കത്തിൽ 620 ദിഹാമിന് ലഭിച്ചിരുന്ന ടിക്കറ്റ് പിന്നീട് 820 ദിർഹമായി ഉയരുകയായിരുന്നു.
ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിന് ഒരു മാസം മുമ്പ് തന്നെ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്ന വിശ്വാസത്തിൽ രാവിലെ മുതൽ യാത്രക്കാർ എയർ ഇന്ത്യ ഓഫീസിൽ എത്തിയിരുന്നു.ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് ആവശ്യക്കാർ കൂടുതലും.കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി.
0 Comments