ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. 

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു. നേരത്തേ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇനി ആരുടേയും മൃതദേഹം കണ്ടെത്താനില്ല. ദേശീയ ദുരന്തനിവാരണസംഘം,ഫയര്‍ഫോഴ്‌സ,സന്നദ്ധ സോവകര്‍,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനിഞ്ഞ നാലു ദിവസമായി തുടരുന്ന സംയുക്തമായ് തെരച്ചില്‍ ഇതോടെ അവസാനിപ്പിച്ചു.
മണ്ണിടിഞ്ഞ് വീണ് ഇല്ലാതായ വീടുകള്‍ക്ക് 300 മീറ്റര്‍ താഴെനിന്നാണ് മൃതദേഹങ്ങള്‍ എല്ലാം ലഭിച്ചത്. കാണാതായ 14 പേരുടെയും മൃതദേഹങ്ങള്‍ ഇതോടെ ലഭിച്ചു.കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ റഡാര്‍, സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കനത്ത മഴയില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും വീടുകളില്‍ വെള്ളംകയറിയവരുമായി 246പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാപുകളിലായി കഴിയുന്നത്. ഇതില്‍ പന്ത്രണ്ട് ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar