കരിപ്പൂര്‍ അപകടം മരണം 19. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരം

കോഴിക്കോട്.കരിപ്പൂരില്‍ മരണം 19 ആയി; മരിച്ചവരില്‍ അമ്മയും കുഞ്ഞും കുട്ടികളും: 171 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനാപകടത്തില്‍ പൈലറ്റും സഹ പൈലറ്റും അടക്കം19 പേര്‍ മരിച്ചു. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രി
ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു.
കോഴിക്കോട് ആശുപത്രികളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇങ്ങനെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചുപേരാണ് മരിച്ചത്.
സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് (23), പാലക്കാട്, 45 വയസ് തോന്നിക്കുന്ന സ്ത്രീയും 55 വയസുള്ള മറ്റൊരു സ്ത്രീയും മരിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്നര വയസുള്ള കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല.
മിംസ് ആശുപത്രിയില്‍ മരിച്ചവര്‍ ദീപക്, അഖിലേഷ്, ഒരജ്ഞാതനും ഇവിടെ മരിച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശിയുമായ രാജീവനുമാണ് മരിച്ചത്..
മിംസ് ആശുപത്രിയില്‍ മരിച്ചവര്‍ ദീപക്, അഖിലേഷ്, ഒരജ്ഞാതനും ഇവിടെ മരിച്ചിട്ടുണ്ട്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശിയുമായ രാജീവനുമാണ് മരിച്ചത്..
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 18 പേരില്‍ അഞ്ചുപേര്‍ മരിച്ചതായ വിവരവും പുറത്തു വരുന്നു. നേരത്തെ രണ്ടുപേര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും രണ്ടുപേര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
മെഡിക്കല്‍ കോളേജില്‍ മരിച്ചവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുവരേ മരിച്ചവരുടെ എണ്ണം എട്ടായി എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്. രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുണ്ടെന്നാണ് അറിയുന്നത്. വിമാനം നെടുകെ പിളര്‍ന്ന രൂപത്തിലാണ്. വിമാനത്തിലുള്ളവരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്കെത്തിക്കുകയാണ്. മഴമൂലമുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.



0 Comments