രാജമലയില്‍ പൊലിഞ്ഞത് 20 ജീവന്‍.മണ്ണിന്നടിയില്‍ നിരവധിപേര്‍.തിരച്ചില്‍ തുടരുന്നു.

മൂന്നാര്‍: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് കേരളം. ഇടുക്കി രാജമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ചത് 19 പേര്‍. 50 പേരെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. എട്ട് കുട്ടികളടക്കമുള്ള ഇവരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചതിനാല്‍ രാത്രിയിലെ തിരച്ചില്‍ നിര്‍ത്തിവെച്ചുിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷവും വീതം ധനസഹായം ഇന്നലെ പ്രഖ്യാപിച്ചു.
പരിക്കേറ്റ 15 പേരെ നാട്ടുകാര്‍ നേരത്തെ രക്ഷിച്ചിരുന്നു. അഗ്നിശമനസേന, ദുരന്തനിവാരണ സേന, പൊലിസ്, ഫോറസ്റ്റ്, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്..
തോട്ടെതൊഴിലാളികള്‍ താമസിക്കുന്ന 20 വീടുകളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി. ദുരന്തമുണ്ടായത് 80തോളം തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ്. ഫോണ്‍ ബന്ധമില്ലാത്തതിനാല്‍ രാവിലെ 7.30 തോടെ സമീപവാസികള്‍ രാജമലയിലെത്തിയാണ് വിവരങ്ങള്‍ കൈമാറിയത്.
തുടര്‍ന്ന് വനം വകുപ്പ് അധികൃതരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യമെത്തിയത്. ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയില്‍ ഫോണ്‍ ബന്ധം നിലച്ചിട്ട് മാസങ്ങളായി. ഇന്നലെ നടന്ന ദുരന്തം പുറത്തറിയാന്‍ വൈകിയത് ബി എസ് എന്‍ എല്‍ ടവറിന്റെ പ്രശ്‌നം കാരണമായാണ്. എന്നാല്‍ കലക്ടര്‍ ഇടപെട്ട് ടവര്‍ പ്രവര്‍ത്തനം സുഗമമാക്കി.
ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സിനടക്കം എത്തിപ്പെടാന്‍ തടസ്സം നേരിട്ടിരുന്നു.

0 Comments