ഇപ്പോള്‍ കേരളത്തില്‍ തടങ്കല്‍പാളയങ്ങള്‍ ഇല്ല.ഉണ്ടാക്കാന്‍ ശ്രമവുമില്ല.സാമൂഹ്യ നീതി വകുപ്പ്.

തിരുവനന്തപുരം:കേരളത്തില്‍ തടങ്കല്‍പാളയ നിര്‍മ്മാണം നടക്കുന്നുണ്ടോ,ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പ്രതിപക്ഷം ഉണ്ടെന്ന് പറയുന്നത് എന്ത്‌കൊണ്ട്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കുന്നതിന് കേരളത്തില്‍ പണിയുന്ന കെട്ടിടങ്ങളെ തടങ്കല്‍ പാളയങ്ങളാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരണം നടത്തുകയാണ് പ്രതിഷേധക്കാര്‍ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.. പൗരത്വ രജിസ്റ്റര്‍ പ്രകാരം പൗരന്മാരല്ലാതാക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള തടങ്കല്‍ പാളയങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍
കേരള സാമൂഹ്യനീതി വകുപ്പിനാണ് ഇത്തരം തടങ്കല്‍ പാളയങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് നാടുകടത്തേണ്ടതോ ആയിട്ടുള്ള വിദേശികളുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ തടങ്കല്‍ പാളയ നിര്‍മ്മാണം സംബന്ധിച്ച നീക്കവുമായി സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് പോകും. എത്ര വിദേശികളുണ്ടെന്ന കണക്ക് ലഭിച്ചതിന് ശേഷമേ കെട്ടിട നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ. നിലവില്‍ വകുപ്പിന്റെ കീഴില്‍ ഇത്തരം കെട്ടിടങ്ങളൊന്നുമില്ല. ഒന്നുകില്‍ പുതിയ കെട്ടിടം വാടകയ്ക്ക് എടുക്കുകയോ അല്ലെങ്കില്‍ മറ്റൊന്ന് നിര്‍മ്മിക്കുകയോ വേണ്ടിവരുമെന്നാണ് സാമൂഹ്യ വകുപ്പിന്റെ പ്രതികരണം. ഇത്രയധികം വിദേശികള്‍ കേരളത്തില്‍ അനധികൃതമായി എത്തുന്നുണ്ടോ എന്നതാണ് മറ്റൊരു സംശയം.
വിവിധ ജയിലുകളില്‍ പലവിധ കാരണങ്ങളാല്‍ കഴിയുന്ന വിദേശികളെ ജയില്‍ അന്തരീക്ഷത്തില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള കെട്ടിടമായാണ് ഒരുങ്ങുന്നതെന്ന് ദേശാഭിമാനി പത്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തു.
വിദേശികളെ ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാലോ, സ്വന്തം രാജ്യത്തുനിന്ന് രേഖകള്‍ തരപ്പെടുത്താന്‍ സാധ്യമാകാത്തതിനാലോ ഇപ്പോഴും ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള സെന്ററാണിത്. വിസ കാലാവധി കഴിഞ്ഞവരും അനധികൃതമായി രാജ്യത്ത് വന്നു പിടിക്കപ്പെട്ട വിദേശികളെയും അവരുടെ നിയമനടപടി കഴിഞ്ഞു തിരിച്ചുപോകുന്നതുവരെ താമസിപ്പിക്കാന്‍ ആധുനിക സജ്ജീകരങ്ങളോടെ പണിയുന്ന കെട്ടിടമാണിത്. 2015 ല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബംഗ്ലാദേശ് സ്വദേശിയായ ഷഹബുളിന്റെ കേസ് പരിഗണിച്ച് ഹൈക്കോടതിയാണ് സര്‍ക്കാരിനോട് വിദേശികള്‍ക്കായി ഇത്തരത്തിലുള്ള കെട്ടിടം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടത്. കേരളാ സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നടപ്പിലാക്കില്ലായെന്നും ജനസംഖ്യാ രജിസറ്റര്‍ കണക്കെടുക്കില്ലായെന്നും മുഖ്യമന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കിയതാണ്. ഇതൊന്നും കണ്ടില്ലായെന്ന് നടിച്ചാണ് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.നിലവില്‍ ഇത്തരം കെട്ടിടങ്ങളൊന്നുമില്ലെന്നും ഉണ്ട്ാക്കാന്‍ തത്ക്കാലം പദ്ധതികള്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
0 Comments