അരലക്ഷം പേർക്ക് നോമ്പ് തുറ ഒരുക്കി ഷാർജ കെഎംസിസി

ഷാർജ കെ.എം.സി.സി ഷാർജ ഗവൺമെൻറ് ലേബർ സ്റ്റാൻഡേർഡ് ഡവലപ്പ്മെറ്റ് അതോറിറ്റിയുമായ് സഹകരിച്ച് ഒരുക്കിയ ഇഫ്താർ ടെന്റിൽ പ്രതീക്ഷകൾക്കപ്പുറത്തുള്ള ജനപങ്കാളിത്തം.ഷാർജ കെ.എം.സി.സി.യുടെ പ്രഥമ ഇഫ്താർ ടെന്റിൽ രണ്ടാം ദിവസം ദുബൈ കെ.എം.സി.സി.മുൻ പ്രസിഡന്റ് പി.കെ.അൻവർ നഹമുഖ്യ അതിഥിയായി പങ്കെടുത്തു.1400 ൽ പരം പേർ ദിനേന ഇഫ്താർ ടെൻറിലെത്തുന്നു.ഈ റമദാനിൽ 50,000 ൽ പരം വിശ്വാസികളെ നോമ്പ് തുറപ്പിക്കാൻ 100ൽ പരം വോളന്റീർസിന്റെ സേവനം ഉൾപ്പെടെ മറ്റു അനുബന്ധ സൗകര്യങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഷാർജ കെ.എം.സി.സി.പ്രസിഡന്റ് ടി.കെ.അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി സി.കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്ഥഫ മുട്ടുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു.ജന:സെക്രട്ടറി അബ്ദുൽ ഖാദർ ചക്ക നാത്ത് സ്വാഗതം പറഞ്ഞുട്രഷറർ സെയ്ത് മുഹമ്മദ്, ഓർഗ: സെക്രട്ടറി നിസാർ വെള്ളിക്കുളങ്ങര ഭാരവാഹികളായ അബ്ദുള്ള ചേലേരി, കെ.ടി.കെ മുസ്ല, മഹമൂദ് അലവി, കബീർ ചാന്നാങ്കര, അബ്ദുറഹിമാൻ മാസ്റ്റർ, ബഷീർ ഇരിക്കൂർ, സക്കീർ കുമ്പള, നൗഷാദ് കാപ്പാട്, മുജീബ് തൃക്കണ്ണാപുരം, അബ്ദുൽ വഹാബ് നാട്ടിക, അബ്ദുള്ള കമാൻപാലം എന്നിവർ നേതൃത്വം നൽകി .

0 Comments