പുത്തൂര്‍ റഹ്മാന്‍ ഉണര്‍ത്തി,പി.എ. ഇബ്രാഹിം ഹാജി കേട്ടു,ഫാത്തിമ സഫക്ക് ഒരു ലക്ഷം രൂപ സമ്മാനം

ദുബൈ. ഇന്നലെ ദുബൈ കെ.എം.സി.സി ആസ്ഥാനത്തു നടന്ന തലമുറകളുടെ സംഗമത്തിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത
കുഞ്ഞുമിടുക്കിയുടെ ധൈര്യത്തിന് അഭിനന്ദനം ലഭിച്ചത്.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ മുഖ്യ പ്രവര്‍ത്തന ലക്ഷ്യമായിരുന്നു മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിപ്ലവം എന്നത്.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ ഷിപ്പ് ഏര്‍പ്പെടുത്തി അവരെ സ്‌കൂളുകളിലേക്ക് കൂട്ടിക്കൊണ്ടു വന്ന മഹാനായ സി.എച്ചിന്റെ ആ ലക്ഷ്യം ഇന്ന് കരുവാരക്കുണ്ടില്‍ സഫലമായ ധന്യ നിമിഷത്തിലാണ് തലമുറകളുടെ സംഗമം ദുബായില്‍ നടക്കുന്നതെന്ന് പറഞ്ഞായിരുന്നു കെ.എം സി.സി യു.എ.ഇ പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍ ആദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്.തുടര്‍ന്ന് ആശംസ നേര്‍ന്ന് സംസാരിച്ച പ്രമുഖ വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ പി.എ.ഇബ്രാഹിം ഹാജിയും ഫാത്തിമയുടെ പരിഭാഷാ നൈപുണ്യത്തെ സ്മരിച്ചു. ഈ സമയത്താണ് വേദിയില്‍ ഇരിക്കുകയായിരുന്ന പുത്തൂര്‍ റഹ്മാന്‍ ഹാജിയോട് സഫ സാധാരണക്കാരിയായ പെണ്‍കുട്ടിയാണെന്നും പിതാവ് മതപഠന സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും ഓര്‍മ്മപ്പെടുത്തിയത്. ഇത് കേട്ട ഉടനെ ആ കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുന്നു എന്ന് ഹാജി പ്രഖ്യാപിച്ചപ്പോള്‍ ഉയര്‍ന്ന കരഘോഷം ചെറുതായിരുന്നില്ല. അത്തരത്തില്‍ ധീരമായ നിലപാടെടുക്കുന്ന കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും പണം ദുബൈ കെ.എം.സി.സി വഴി കുട്ടിയുടെ കുടുംബത്തില്‍ എത്തിക്കുമെന്നും പി.എ.ഇബ്രാഹിം ഹാജി പ്രവാസലോകത്തോട് പറഞ്ഞു. വയനാട് എം.പി രാഹുല്‍ഗാന്ധിയുടെ കടുകട്ടി ഇംഗ്ലീഷ് പ്രസംഗം പുഷ്പം പോലെ പരിഭാഷപ്പെടുത്തിയ സഫ സെബിന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത താരം. മലപ്പുറം ജില്ലയിലെ കരവാരക്കുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ലാബ് ഉദ്ഘാടന വേദിയിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ സഫ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന വെല്ലുവിളി ഏറ്റെടുത്ത് അഭിമാനതാരമായത്.
ഒരു പ്രസംഗത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥിനി സഫയെത്തേടി അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥടക്കമുള്ളവര്‍ രംഗത്തെത്തി.പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടിയെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി..
അമ്മാര്‍ കിഴുപറമ്പ്

0 Comments