അടിച്ചാല്‍ തിരിച്ചടക്കാന്‍ അണികള്‍ക്ക് കൊടിയേരിയുടെ ആഹ്വാനം
മലപ്പുറം: കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കി നേതാവിന്റെ ഉപദേശം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് മുഷ്ട്ടി ചുരുട്ടി ആക്രമിക്കാനുള്ള ആഹ്വാനം.ആക്രമിച്ചാല്‍ കണക്കുതീര്‍ക്ക് കൊടുക്കണമെന്നാണ് സഖാവിന്റെ അണികളോട് ആഹ്വാനം. തിരിച്ചടിക്കുമ്പോള്‍ മറ്റൊന്നും ആലോചിക്കരുത്. കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണം .എന്നാല്‍ മറ്റ് പാര്‍ട്ടി ഓഫീസുകള്‍ അങ്ങോട്ടുപോയി ആക്രമിക്കരുതെന്നും കോടിയേരി പ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പൊതുയോഗത്തിലായിരുന്നു കോടിയേരിയുടെ ആഹ്വാനം.
ശബരിമല ക്ഷേത്രത്തില്‍ യുവതികളായ കനകദുര്‍ഗയും ബിന്ദുവും കയറിയതിനു പിന്നാലെ ബിജെപി പിന്തുണയോടെ ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഒട്ടാകെ സിപിഎം ഓഫീസുകള്‍ക്ക് നേരെയും തിരിച്ചും ആക്രമണം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മലപ്പുറത്ത് സിപിഎം പ്രതിരോധ സംഗമം വിളിച്ചു ചേര്‍ത്തത്.കോടിയേരിയുടെ ഈ പ്രഖ്യാപനം വലിയ ബഹളങ്ങള്‍ക്കാണ് ഇടയാക്കിയത്. തീവ്രവാദ സ്വഭാവത്തില്‍ സെസാരിക്കുന്നത് പക്വതയുള്ള ഒരു നോതാവിന് ചേര്‍ന്ന നടപടിയല്ലെന്നാണ് വിലയിരുത്തല്‍.
0 Comments