മുഖ്യമന്ത്രിക്കെതിരെ കൂവലും ശരണം വിളിയും.

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ കൂവലും ശരണം വിളിയും.കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ സദസില്‍ നിന്നും മുദ്രാവാക്യവും ശരണം വിളിയും ഉയര്‍ന്നു. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര സംസ്ഥാന നേതാക്കള്‍ അണിനിരന്ന വേദിയില്‍ പ്രസംഗിക്കുമ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിത കൂവലും പിന്നീട് ശരണം വിളിയും നടത്തി മുഖ്യമന്ത്രിയെ അവഹേലിച്ചത്. ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കീത് ചെയ്തു. എന്നിട്ടും അണികള്‍ പിന്മാറാതെ ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നു.ഇതോടെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു.
വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കുന്നതാണ് നല്ലത്. എന്തും കാണിക്കാനുള്ള വേദിയാണ് ഒരു യോഗം എന്നു കരുതരുത്. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി കൊല്ലം ദേശീയ പാത ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.
ബൈപ്പാസ് ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രനും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടിയാണെങ്കില്‍ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
0 Comments