കായിക ലോകവും കോറോണയില്‍ .

ഡല്‍ഹി. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണാ വൈറസ് ഭീതിയില്‍ കായിക ലോകവും. കൊറോണാ ഭീതിയെ തുടര്‍ന്ന് ഇറ്റലിയില്‍ ഇതിനോടകം നിരവധി ലീഗ് മല്‍സരങ്ങളാണ് മാറ്റിവച്ചത്. കൂടാതെ ഒളിംപിക്സിന്റെ തിയ്യതി മാറ്റിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍, ലാസിയോ തുടങ്ങിയ നിരവധി ക്ലബ്ബുകളുടെ മല്‍സരങ്ങള്‍ ഇതിനോടകം മാറ്റിവച്ചിട്ടുണ്ട്.
ഒരു മാസത്തേക്ക് ഫുട്ബോള്‍ മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇറ്റലിയില്‍ ഇതിനോടകം 52 പേര്‍ രോഗം ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. 2000 പേരുടെ പരിശോധനാ ഫലം പോസിറ്റീവെന്നും റിപ്പോര്‍ട്ടുണ്ട്. ഇറ്റാലിയന്‍ ലീഗിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസിലെ മൂന്ന് താരങ്ങള്‍ക്ക് രോഗ ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. പിയാനീസ് ടീമുമായി യുവന്റസിന്റെ അണ്ടര്‍ 23 ടീം കളിച്ചിരുന്നു. ഈ ടീം യുവന്റസിന്റെ സീനിയര്‍ ടീമുമായി പരിശീലനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവന്റസ് ടീമിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. താരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാത്തതിനെതിരേ കോച്ചുമാരും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ജൂലായില്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാമെന്ന് ജപ്പാന്‍ കായിക മന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനത്തേക്ക് മാറ്റാമെന്നും 2020 നുളളില്‍ നടത്താമെന്നാണ് കരാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനില്‍ നിരവധി പേരാണ് കൊറോണാ ബാധിച്ച് മരണപ്പെട്ടത്.
അതിനിടെ ജൂണില്‍ നടക്കുന്ന യൂറോ കപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു. ആതിഥേയത്വം വഹിക്കുന്ന ഇറ്റലിയിലെ മരണസംഘ്യ ദിനം പ്രതി കൂടി വരികയാണ്. ഇറ്റലിക്കൊപ്പം ഇംഗ്ലണ്ടും യൂറോയ്ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് പരമ്പരയ്ക്ക് കൊറോണാ ഭീഷണിയുണ്ട്. ജപ്പാനിലെ ജെ ലീഗ്, ചൈനയിലെ സൂപ്പര്‍ ലീഗ്, കൂടാതെ നിരവധി ബാഡ്മിന്റണ്‍ ടൂര്ണ്ണെമന്റുകളും ഇതിനോടകം മാറ്റിവച്ചിട്ടുണ്ട്.
0 Comments