തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസം വലിയ വെല്ലുവിളി .മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാമത് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. അമ്പത്തിയെട്ട് രാജ്യങ്ങളില്‍നിന്നുള്ള നൂറ്കണക്കിന് അംഗങ്ങള്ും പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്ന സമ്മേളനം രാവിലെ ഒമ്പതിന് നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയായ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ പ്രശ്‌നം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്യപരമായ സമീപനമല്ല. പ്രവാസി ക്ഷേമത്തിനുള്ള നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ദേശീയ കുടിയേറ്റ നയം കേന്ദ്രത്തെ കൊണ്ട് പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. കേന്ദ്രം ശ്രദ്ധിക്കാത്ത തലങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം ഇപ്പോഴും വലിയ പ്രശ്‌നമായി സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ട്. ലോക കേരളസഭ അടിയന്തരമായി ശ്രദ്ധക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ദേശിയ കുടിയേറ്റ നയം ഉണ്ടാക്കിയെടുക്കുക എന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോക കേരള സഭ സംസ്ഥാനത്ത് ഉണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. പ്രവാസി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച സ്ഥിതിവിവര കണക്ക് ഉണ്ടാക്കുകയാണ്. ഗള്‍ഫ് കുടിയേറ്റത്തില്‍ കുറവ് ഉണ്ടാകുന്നുണ്ട്. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെങ്കിലും പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനത്തുള്ളത്. വിശ്വസിക്കാന്‍ കഴിയുന്ന നിക്ഷേപ കേന്ദ്രമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചു. തുടര്‍ന്ന് മേഖലാ, വിഷയ മേഖലാ യോഗങ്ങള്‍ ചേരും. ലോക കേരളസഭ നിയമ നിര്‍മാണത്തിനുള്ള കരട് ബില്ലിന്റെ അവതരണവും നടക്കും. നാളെ വിവിധ ചര്‍ച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരികോത്സവം, മാധ്യമ സെമിനാര്‍, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
ബുധനാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരള സഭാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യമരന്തി പിണറായി വിജയന്‍ അധ്യക്ഷനായി. 47 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളില്‍നിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേര്‍ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments