ചായകുടിക്കാന്‍ പോയതിനല്ല അലനേയും താഹയേയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി

തിരുവനന്തപുരം: അലന്‍ ഷുഹൈബും താഹ ഫസലുംഅവരെന്തോ പരിശുദ്ധന്‍മാരാണ്, ഒരു തെറ്റുംചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റുചെയ്തത് എന്ന തരത്തില്‍ ഉള്ള ധാരണവേണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത നടപടിയെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി വീണ്ടും വിവാധ പ്രസ്താവന നടത്തിയത്. യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അങ്ങനെ പറയാന്‍ ഞ്ഞാന്‍ തയ്യാറല്ല. സമയമാവുമ്പോള്‍ അവര്‍ ചെയ്ത കുറ്റത്തെക്കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.പി.എയ്ക്ക് സര്‍ക്കാര്‍ എതിരാണ്. പക്ഷേ, യു.എ.പി.എ ചുമത്തിയ കേസുകള്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ പോലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശനം പോലിസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരേ സിപിഎമ്മും രംഗത്തെത്തിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ ഇത്തരം ന്യായീകരണത്തെ പൊളിച്ചടക്കി അലന്റെ മാതാവ് രംഗത്തെത്തിയത് സി.പി.ഐ.എമ്മിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar