മജ്‌സിയ ബാനു കൈനീട്ടുന്നു മോസ്‌ക്കോയില്‍ ലോക പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍

കോഴിക്കോട്. അവസാനം മജ്‌സിയ ബാനു ആ തീരുമാനം എടുക്കുമ്പോള്‍ ഏറെ വേദന അവര്‍ക്കുണ്ടായിരുന്നു.ലോക പവര്‍ ലിഫ്റ്റിംഗില് പങ്കെടുക്കാന്‍ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടേണ്ടി വരിക എന്നത് വളരെ വേദന നിറഞ്ഞതായിരുന്നു.പക്ഷെ അവസാന നിമിഷം കാലുമാറിയ സ്‌പോണ്‍സര്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മജ്‌സിയ തന്റെ മുഖപുസ്തകത്തില്‍ എഴുതി.2017 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെള്ളി നേടിയ മജ്‌സിയ മോസ്‌ക്കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ഇത് വരെ.ഡിസംബര്‍ 14 നാണ് മത്സരം. ലക്ഷങ്ങള്‍ ചെവവ് വരുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സ്വകാര്യ സ്ഥാപനം നേരത്തെ സ്‌പോണ്‍സര്‍ ഷിപ്പ് ഏറ്റിരുന്നു.എന്നാല്‍ അവസാന നിമിഷം അവ്ര്# പിന്മാറിയതാണ് താരത്തെ കണ്ണീരിലാഴ്ത്തിയത്. ഇക്കാര്യ മുഖപുസ്തകത്തില്‍ എഴുതിയതോടെയാണ് താരത്തിനെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ മുന്‍കൈ എടുത്തത്. സഹോദരി ബാഗ് റെഡിയാക്കിക്കോ പൈസ വന്നിരിക്കും, വടകരക്കാര്‍ക്ക് മൂന്നു ലക്ഷം പുഷ്പ്പം പറിക്കും പോലെ നിസ്സാരം എന്നൊക്കെ ആശ്വാസ വാക്കുകളോടെ ആയിരം മുതലുള്ള സംഖ്യ അയച്ചുകൊടുത്തു സഹായിക്കുകയാണ് മുഖ പുസ്തക സുഹൃത്തുക്കള്‍.ഇതിനകം ഒരു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയതായി മജ്‌സിയ പറഞ്ഞു.കായിക കേരളത്തിനും കായിക വകുപ്പിനും നാണക്കേടാണ് ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു താരം മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടുക എന്നത്. കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കേണ്ടവര്‍ ിഇത്തരത്തില്‍ അവഗണിക്കുന്നതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.കേരള പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്‍ മൂന്നു തവണ സ്ട്രാങ്ങ് വുമണ്‍ ഇന്‍ കേരളയായി തിരഞ്ഞടുത്ത വനിതയാണ് ബി.ഡി,എസ് വിദ്യാര്‍ത്ഥിനിയായ മജ്‌സിയ ബാനു.
മജ്‌സിയ ബാനുവിന്റെ എഫ് ബി പോസ്റ്റ്
അസ്സലാമു അലൈക്കും
എല്ലാ ഘട്ടത്തിലും എന്നെ പിന്തുണച്ച എന്റെ നല്ലവരായ കൂട്ടുകാരോട്…ഈ ഒരു അവസാന നിമിഷത്തില്‍ നിങ്ങളോട് സഹായം അസ്സലാമു അലൈക്കും
എല്ലാ ഘട്ടത്തിലും എന്നെ പിന്തുണച്ച എന്റെ നല്ലവരായ കൂട്ടുകാരോട്…
ഈ ഒരു അവസാന നിമിഷത്തില്‍ നിങ്ങളോട് സഹായം ചോദിക്കുന്നത് എത്രത്തോളം ശരിയാണെന്ന് എനിക്ക് അറിയില്ല, പക്ഷെ എനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തത് കൊണ്ടും എന്റെ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരവും മാത്രമാണ് ഇത് എഴുതുന്നത്…
എന്റെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ചിലവ് വഹിക്കാം എന്ന് പറഞ്ഞ കമ്പനി അവസാന നിമിഷം പിന്മാറുകയും എന്നെ ചതിക്കുകയും ചെയ്ത സാഹചര്യത്തില്‍ എനിക്ക് ഇനി ഈ വരുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി ചിലവ് കണ്ടെത്തുക എന്നത് വളരെ ദുഷ്‌കരമായിരിക്കുകയാണ്…
ആയതിനാല്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കിയാല്‍ ഒരു പക്ഷെ എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവും…
നമ്മുടെ രാജ്യത്തിന് വേണ്ടിയും എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവരുടെയും പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാനും എന്റെ കഴിവിന്റെ പരമാവധി ഈ മത്സരത്തില്‍ വിജയിക്കുവാന്‍ ഞാന്‍ ശ്രമിക്കാം…
ഇത്രയും നാളത്തെ എന്റെ നിരന്തരമായ കഠിന പരിശ്രമം പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ വെറുതെ ആയി പോകും…
Majiziya bhanu
A/C no.0106053000059916
Ifsc code SIBL0000106
South Indian Bank
Vatakara branch
Google Pay: 9207155156

0 Comments