ഡോ. വി.എം.എ ഹക്കീമിന് എക്സലന്‍സ് അവാര്‍ഡ്

ദോഹ : മെഡിക്കല്‍ ടൂറിസം രംഗത്തെ ശ്രദ്ദേയമായ സംഭാവനകള്‍ പരിഗണിച്ച് അല്‍ ഹക്കീം ഇന്റര്‍നാഷണല്‍സ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കീമിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം എസ്.പി ഗ്രാന്‍ഡ് ഡെയ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. ഹക്കീമിന് വേണ്ടി സഹധര്‍മ്മിണി റസിയ ഹക്കീം അവാര്‍ഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി മെഡിക്കല്‍ ടൂറിസം രംഗത്ത് ശ്രദ്ധേയമായ സംഭാവന അര്‍പ്പിക്കുന്ന സംരംഭകനാണ് ഡോ. ഹക്കീം. തുര്‍ക്കിയിലും അമേരിക്കയിലുമൊക്കെ നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വിവിധ അവാര്‍ഡുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധു രാമാനുജന്‍, ബിസ്ഗേറ്റ് ചെയര്‍മാന്‍ ഡോ.ഷാജു കാരയില്‍, മാനേജിംഗ് ഡയറക്ടര്‍ പ്രജോദ് പി.രാജ്, സി.ഇ.ഒ അന്‍സാരി സലാം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar