മലയാളിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

മനാമ: ബഹ്‌റൈന്‍ പ്രവാസിയായ മലയാളിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വടകര തീക്കുനി സ്വദേശി പ്രകാശന്‍ മേമത്‌പൊയിലിനെ(44)ആണ് കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌റൈനിലെ അല്‍മുഅയ്യദ് ഫര്‍ണിഷിംഗ് കന്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു . വര്‍ഷങ്ങളായി ബഹ്‌റൈനില്‍ കുടുംബ സമേതമായിരുന്നു താമസം. ഭാര്യ ഷിജിനിയും രണ്ട് മക്കളും ബഹ്‌റൈനില്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ രണ്ടാഴ്ച മുന്പാണ് കുടുംബം നാട്ടിലേക്ക് പോയത്.മരണ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണമാരംഭിച്ചിട്ടുണ്ട്.
0 Comments