രമേശ് മാത്യു – നിസ്സഹായരെ സഹായിക്കുന്ന മലയാളി പത്രക്കാരന്‍.

മഹമൂദ് മാട്ടൂല്‍

ഖത്തര്‍:   ഈ യിടെ കണ്ടപ്പോള്‍ രമേശ് മാത്യു ചോദിച്ചു.,
ഞാന്‍ മാട്ടൂലിനെ ആദ്യമായി കണ്ടത് എന്നാണെന്നറിയുമോ.? അദ്ദേഹം തീയതിയും സമയവും മാത്രമല്ല, അന്ന് കൂടെയുള്ളവരെയും കുറിച്ച് പറഞ്ഞു, സ്വന്തം മകന്റയോ മകളുടെയോ ജന്മദിനം ഓര്‍ക്കാത്ത എനിക്ക് അതൊരു അത്ഭുതമായിരുന്നു. എന്നാല്‍ ഇതു എന്റ മാത്രം അനുഭവമല്ല. കഴിഞ്ഞ ദിവസം രമേശ് മാത്യു വിന് യാത്രയപ്പ് പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പലരും ഇത്തരം അനുഭവങ്ങള്‍ പങ്ക് വെക്കുന്നു. ഗള്‍ഫ് ടൈംസിലെ ജീവനുള്ള എന്‌സൈകോര്‍പീഡിയ എന്നാല്‍ ചില സഹ പ്രവര്‍ത്തകര്‍ രമേശ് മാത്യുവില്‍ വിശേഷിച്ചത്.
മണിക്കൂറുകള്‍ ള്‍ നീണ്ടു നിന്ന ആ പരിപാടിയില്‍ ആദ്യാവസാനം പങ്കെടുക്കുന്നു. ഒരു വിശിഷ്ടാതിഥി എല്ലാവരേയും അത്ഭുതപ്പെടുത്തി. . ക്രൊയേഷ്യയുടെ മുന്‍ സൈനിക തലവനും ആ രാജ്യത്തിന്റെ ഖത്തര്‍ സ്ഥാനപതിയുമായ ഡ്രാഗോ ലാവ്റിച്ച്. മുന്‍പ് ക്രൊയേഷ്യയുടെ നാറ്റോയിലെ സ്ഥാനപതി ആയിരുന്നു. ലോക ഫുട്ബാള്‍ കപ്പ് നിര്ഭഭാഗ്യം കൊണ്ട് നഷ്ടപ്പെട്ട .ക്രൊയേഷ്യയുടെ അംബാസിഡര്‍ രമേശ് മാത്യുവിന്റെ അടുത്ത സുഹൃത്ത് ആണ്. തന്നെക്കാള്‍ കൂടുതല്‍ തന്റെ നാടിനെ കുറിച്ച് രമേശിന് അറിയാമെന്നു അദ്ദേഹം പറയുമ്പോള്‍ അത് വെറും ഭംഗി വാക്കല്ല., കേരളത്തിലെ പല പട്ടങ്ങളേയും, ഗ്രാമങ്ങളെക്കുറിച്ചും അവിടുത്തെ പല ആളുകളെ കുറിച്ചും രമേശ് പറയുന്നത് കേള്‍ക്കുമ്പോള്‍ സ്വന്തം നാട്ടുകാരായ ഞങ്ങള്‍് മിഴിച്ചിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവിടെ കൂടിയ പലരും സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ പതിനൊന്നു വര്‍ഷത്തോളം ദില്ലിയിലും അഹമ്മദാബാദിലും കൊച്ചിയിലും ജോലിചെയ്തതിനു ശേഷമാണ് ഇന്നും നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ കാത്തു സൂക്ഷിക്കുന്ന ഈ ചങ്ങനാശ്ശേരിക്കാരന്‍ ഖത്തറിലെത്തിയത്.
ഗള്‍ഫിലെ പത്രങ്ങളില്‍ ജോലിചെയ്യുമ്പോഴും വേദന അനുഭവിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കാന്‍ രമേശ് മാതു ശ്രമിച്ചിരുന്നു.വെറും വാര്‍ത്തയില്‍ ചുരുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഇടപെടല്‍ .വേദന അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍, നിസ്സഹായരെ സഹായിക്കാന്‍ രമേശ് കാണിച്ച മാതൃക പലര്‍ക്കും അദ്ഭുതമായിരുന്നു. സാധാരണക്കാരെ സഹായിക്കുന്നതില്‍ തേടിയെത്തും കണ്ണുകളില്‍ ഓടിയത്തുന്ന ഒരു സ്വാമി തന്നെയാണ് രമേശ് മാത്യു .

ഖത്തറിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെ കുറിച്ച് പറയുമ്പോല്‍ ആയിരം നാവാണ്. ഖത്തറിലെ പബ്ലിക് ട്രാന്‍സ്പോര്‍ട് സി ഇ ഓയെ ആയ സായിപ്പിനെ ഇന്റര്‍വ്യ ചെയ്യാന്‍ പോയ രമേശ് മാതുവിനോട് ഒരു പാട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സായിപ്പ് .ഇത് കണ്ടപ്പോള്‍ ആര് ആരെയാണ് ഇന്റര്‍വ്യ ചെയ്യാന്‍ വന്നതെന്ന് കൂടെപോയവര്‍ക്ക് സംശയം.കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനില് രാജമാണിക്കം സീ എം ഡീ ആയിരുന്ന സമയത്തു ഈ വെള്ളാനയുടെ നഷ്ടം എങ്ങനെ കുറക്കാം എന്ന് വിവരിക്കുന്ന ഒരു പ്രോജക്ട് രമേശ് മാത്യു സമര്‍പ്പിച്ചിരുന്നു. ഒരു കാലത്തും ഇത്തരം ഒരു കോര്‍പറേഷന് ലാഭം നേടാനാകില്ല എന്നാല്‍ നൂതനമായ പദ്ധതികളിലൂടെ നഷ്ടം കുറക്കാന്‍ കഴിയും, അദ്ദേഹം റിപ്പോര്‍ട്ടില്‍ അന്ന് ചൂണ്ടിക്കാട്ടി.
ഗള്‍ഫ് ടൈംസ് പത്രത്തില്‍ പതിനാറു വര്‍ഷത്തിലേറെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന ശേഷം, വീണ്ടും മാതൃരാജ്യത്തിലേക്ക് വാര്‍ത്ത വിനിമയ രംഗത്ത് ജോലി ചെയ്യാന്‍ സജീവമാകാന്‍ തിരിക്കുകയാണ് രമേശ് മാത്യു. മനസ്സിനും ശരീരത്തിനും ആരോഗ്യമുളിടത്തോളവും മീഡിയ രംഗത്ത് ഞാന്‍ ഉണ്ടാവും, യാത്ര അയപ്പിനു ശേഷം കണ്ടുമുട്ടിയപ്പോള് അദ്ദേഹം പറഞ്ഞു. കേരളത്തിന് മാതൃകയാകുന്ന ഒരു സ്പോട്സ് ചാനല്‍ പരിപാടി അതാണ് രമേശ് മാത്യുവിന്റെ സ്വപ്‌നം.
കാലമേറെയായില്ലേ എന്താ നാട്ടിലേക്ക് തിരിച്ചു പോകാത്തതെന്നു ചോദിക്കുമ്പോല്‍, വന്ന വര്‍ഷം പോലും മറന്നു പോയ ഭരണാധികാരികളുടെ തലമുറകളെ കണ്ടവര്‍ പോലും എന്തുവേണമെന്നു ചിന്തിക്കുമ്പോള്‍ ആരോഗ്യത്തോടെ ഗള്‍ഫ് വിടുന്ന ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന്‍!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar