അടിമുടി ദുരൂഹത.വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടുമൊരു മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് പൊലിസിന്റെ വെടിയേറ്റു മരിച്ചു. സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ പ്രവര്‍ത്തകന്‍ തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം പുതക്കോട്ടൈ സ്വദേശി വേല്‍മുരുകനാ(32)ണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപം ഇന്നലെ രാവിലെ 9.15നാണ് സംഭവമെന്ന് പൊലിസ് പറയുന്നു. യൂനിഫോം ധരിച്ച മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്ന് ജില്ലാ പൊലിസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു.
എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് മനുഷ്യാകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
സംഭവസ്ഥലത്തേക്കു പുറപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മൂന്നു കിലോമീറ്റര്‍ ദൂരെ കാപ്പിക്കളത്ത് പൊലിസ് തടഞ്ഞുവച്ചു. ഏറ്റുമുട്ടല്‍ നാട്ടുകാരില്‍ പലരും അറിയുന്നത് പ്രദേശത്ത് വന്‍ പൊലിസ് സന്നാഹം എത്തിയപ്പോഴാണ്. മാനന്തവാടി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍
നക്‌സല്‍ വിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോയിസ്റ്റുകള്‍ പൊലിസിനു നേരെ വെടിയുതിര്‍ത്തെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇതു പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ രാവിലെ 8.30നും 9.15നുമിടയില്‍
പടിഞ്ഞാറത്തറ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപമുള്ള വനത്തില്‍ കോമ്പിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് പൊലിസിനു മുന്നില്‍ അഞ്ചിലധികം വരുന്ന മാവോയിസ്റ്റ് സംഘം അകപ്പെട്ടെന്നും ഇവര്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സ്വയരക്ഷാര്‍ഥം
തങ്ങള്‍ തിരിച്ചും വെടിവച്ചെന്നും ഇതില്‍ മാവോയിസ്റ്റുകളിലൊരാള്‍ കൊല്ലപ്പെട്ടെന്നും മറ്റുള്ളവര്‍ വനത്തിനുള്ളിലേക്ക് ചിതറി ഓടുകയുമായിരുന്നെന്നുമാണ് പൊലിസ് പറയുന്നത്.
അതേസമയം വെടിവയ്പ്പില്‍ അടിമുടി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. നാട്ടുകാര്‍ വെടിയൊച്ച കേട്ടത് 8.30നും ഒന്‍പതിനും ഇടയ്ക്കാണെന്ന് പറയുമ്പോള്‍ പൊലിസ് പറയുന്നത് 9.15നാണ് സംഭവം നടന്നതെന്നാണ്. മാത്രമല്ല ഇന്നലെ രാത്രി ഏറെ വൈകിയിട്ടും മരിച്ചത് ആരാണെന്ന്
വ്യക്തമാക്കാന്‍ പോലും പൊലിസ് തയാറായിട്ടുമില്ല. വൈകീട്ട് 5.45ഓടെ തമിഴ്‌നാട്ടില്‍ നിന്ന് ക്യൂബ്രാഞ്ച് പൊലിസ് എത്തിയാണ് കൊല്ലപ്പെട്ടത് വേല്‍മുരുകനാണെന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറിയത്. അതിനു പോലും കേരള പൊലിസ് തയാറായില്ല. മാധ്യമപ്രവര്‍ത്തകരെ സംഭവസ്ഥലത്തേക്ക് കയറ്റിവിടാതെ പൊലിസ്
വയ്ക്കുകയും ചെയ്തു.
0 Comments