യു.പി പോലീസ് നടത്തിയത് കൊലപാതകമെന്ന് മായാവതി

കല്‍ക്കത്ത: പൗരത്വ ഭേദഗതിക്കെതിരായി യൂ.പിയില്‍ നടന്ന പ്രതിഷേധസമരത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് 17 പേരെ കൊലപ്പെടുത്തിയതില്‍ സമ്പൂര്‍ണമായ അന്വേഷണം നടത്തണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി ടീറ്ററിലൂടെ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ കൊലപാതകത്തെകുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തണമെന്നും നിരപരാധികളായ ആളുകളുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. പൗരത്വ പ്രക്ഷോഭത്തില്‍ ബി.ജെ.പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകം നടന്നിട്ടുള്ളതത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 17 ആളുകളെയാണ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മായവതി ഈ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മായാവതി കേന്ദ്ര ഭരണകൂടം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിംകളുടെ ആശങ്ക കണക്കിലെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.എന്നാല്‍ മായാവതിയുടെ ഈ ആവസ്യത്തോട് കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar