നഷ്ടപരിഹാരം മരവിപ്പിച്ചു, മംഗ്‌ളൂര്‍ രക്തസാക്ഷികളോട് കര്‍ണ്ണാടക സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരമായ വര്‍ഗീയത

ബാംഗ്‌ളൂര്‍. മരണപ്പെട്ടവര്‍ സമരക്കാരല്ല നിരപരാധികളാണെന്നു തെളിഞ്ഞാല്‍ മാത്രമെ പ്രഖ്യാപിച്ച നഷ്ട്ടപരിഹാരത്തുക നല്‍കുകയുള്ളുവെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ നൗഷിന്‍, ജലീല്‍ എന്നീ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.ഈ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ പത്തുലക്ഷം രൂപയാണ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ടവര്‍ക്ക് പ്രതിഷേധങ്ങളുടെ ഭാഗമായുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ നഷടപരിഹാരം നല്‍കു എന്നാണ് യെദിയൂരപ്പയുടെ പുതിയ നിലപാട്. കൊല്ലപ്പെട്ട രണ്ടുപേരെയും അക്രമ സംഭവങ്ങളില്‍ പൊലീസ് പ്രതി ചേര്‍ക്കുകയും സര്‍ക്കാര്‍ സിഐഡി, മജിസ്റ്റീരിയല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇരുവരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് സാക്ഷി മൊഴി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നഷ്ടപരിഹാര തുക നല്‍കില്ലെന്ന് യെദിയൂരപ്പ അറിയിച്ചു. അതേസമയം, ബിജെപി സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വ രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചു. ക്രൂരമായ വര്‍ഗീയതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇത്തരം മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബിജെപി സര്‍ക്കാര്‍ വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
0 Comments