മസ്ഹർ എഴുതിയ കസേരകളി പ്രകാശനം ചെയ്തു

ഷാർജ : ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായ മസ്ഹർ എഴുതിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ലേഖനങ്ങളുടെ സമാഹാരം ‘കസേരകളി’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
സുപ്രഭാതം എഡിറ്റർ നവാസ് പൂനൂർ ഗോൾഡ് എഫ് എം ന്യൂസ് ഹെഡ് തൻസി ഹാഷിറിന് നൽകി പ്രകാശനം നിർവഹിച്ചു. ഇ കെ ദിനേശൻ പുസ്തകത്ചെ പരിചയപ്പെടുത്തി. ഇസ്മഈൽ മേലടി, ഹമീദ് ചങ്ങരംകുളം, അസി, പുന്നക്കൻ മുഹമ്മദലി, സംഗീത മാത്യു, മസ്ഹർ എന്നിവർ സംസാരിച്ചു.
‘തേജസ്’ദിനപത്രത്തിലെ ‘കണ്ണേറ്’ പംക്തിയിൽ എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്.
സൈകതം ബുക്സാണ് പബ്ലിഷേഴ്സ്. ആർട്ടിസ്റ്റ് ലിയോജയനാണ് പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത്. എൻപി ചെക്കുട്ടിയുടെ അവതാരിക. സുധീർനാഥിന്റെ കാർടൂൺ. വില 170 രൂപ.
0 Comments