കരിപ്പൂര്‍ വലിയ വിമാനങ്ങള്‍: DGCA തിരുമാനം വിവേചനം എം.ഡി.എഫ് നാളെ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിക്കും

കരിപ്പൂര്‍ വലിയ വിമാനങ്ങള്‍: ഡി.ജി.സി.എ തിരുമാനം വിവേചനം എം.ഡി.ഫ് നാളെ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിക്കും കോഴിക്കോട് :മണ്‍സൂണ്‍ കാലത്ത് കോഴിക്കോട് വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച ഡി.ജി.സി.എ അരുണ്‍ കുമാറിന്റെ നിലപാട് അങ്ങേ അറ്റം പ്രതിഷേധാര്‍ ഹമാണന്ന് മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം. കരിപ്പൂര്‍ വിമാനാപകട സാഹചര്യം മുതലെടുക്കാന്‍ എയര്‍പോര്‍ട്ട് വിരുദ്ധ ലോബിക്ക് അവസരം നല്‍കുന്ന തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത് പോലുള്ള സമരം തുടരുമെന്നും എം ഡി എഫ് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. നാളെ കാലത്ത് ഈ ആവശ്യം ഉന്നയിച്ചു, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിക്കും. അപകടകാരണം വിമാനത്താ വളത്തിന്റെ പ്രശ്‌നമാണന്ന് ആരും പറഞ്ഞിട്ടില്ല.അപകടത്തെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരാനിരിക്കെ മുന്‍കൂട്ടി തിരുമാനമെടുത്തത് മലബാറിനോടുള്ള അവഗണനനയും വലിയ വിവേചനവുമാണെന്നും സ്വകാര്യ എയര്‍പോര്‍ട്ട് ലോബിയുടെ ഒത്തുകളിയാണെന്നും എം ഡി എഫ് പ്രസിഡന്റ് എസ് എ അബൂബക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വലിയ മഴ ഉണ്ടായപ്പോഴും കൊച്ചി വിമാനതാവളം അടച്ചിട്ടപ്പോഴും അവിടെ ഇറങ്ങേണ്ട വലിയ വിമാനങ്ങളടക്കം കരിപ്പൂരിലാണ് ഇറങ്ങിയത്.അന്നുള്ളതിലും കൂടുതല്‍ സൗകര്യം റണ്‍ വേ, ലൈറ്റിംഗ് എന്നിവയില്‍ ഇന്നുണ്ട്. എന്നിട്ടും അന്നില്ലാത്ത തടസ്സങ്ങള്‍ ഇ ന്നുന്നയിക്കുന്നത് സ്വകാര്യ ലോബിക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ അവസരം കാത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പൊതു മധ്യത്തില്‍ തുറന്നു കാട്ടുമെന്നും എം ഡി എഫ് ജനറല്‍ സെക്രട്ടറി എടക്കുനി അബ്ദുറഹ്മാന്‍ പറഞ്ഞു. കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കെതിരെ മലബാറിലെ പൊതു സമുഹത്തെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഭാരവാഹികളായ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ യൂ എ നസീര്‍,എം ഡി.എഫ് പ്രസിഡന്റ് എസ് എ അബൂബക്കര്‍. അബ്ദുറഹിമാന്‍ ഇടക്കുനി ജന:സെക്രട്ടറി, ഖജാഞ്ചി സന്തോഷ്‌കുമാര്‍ വടകര എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar