ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദുറഹ്മാനില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെടുത്തു.

തിരുവന്തപുരം: ഭരണതുടക്കത്തില്‍ തന്നെ കല്ലുകടി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്മാനു നല്‍കിയതയാണ് ഇന്നലെ അനൗദ്യോഗികമായി പ്രഖ്യാപനം വന്നിരുന്നത്. അബ്ദുറഹ്മാന്റ വകുപ്പുകളുടെ ലിസ്റ്റില്‍ ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ഇടം പിടിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആ വകുപ്പ് തിരിച്ചെടുത്തതായാണ് ഇപ്പോള്‍ അറിയുന്നത്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ആഭ്യന്തരവുംഅടക്കം ഇരുപതോളം വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി. അബ്ദുറഹ്മാന്റേതല്ലാത്ത മറ്റൊരു മന്ത്രിയുടേയും വകുപ്പു മാറ്റിയിട്ടുമില്ല. ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് ഏറ്റെടുത്തതെന്ന ആരോപണം ശക്തമായിരിക്കുയാണ്. നേരത്ത പുറത്തു വന്ന വകുപ്പുകളില്‍ വി. അബ്ദുറഹമാന്റേതില്‍ മാത്രമാണ് മാറ്റം വന്നതും. താമരശ്ശേരി രൂപതയുടെ യുവജന വിഭാഗം മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തായതും ഈ ആരോപണം ശരിവെക്കുന്നു. ചങ്ങിനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രത സമിതിയും ഇതേ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് ഇന്നലെ കത്തു നല്‍കിയിരുന്നു. ഇതേ ആവശ്യം കത്തോലിക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
ആരുടെ മുന്നിലും മുട്ടു മടക്കില്ലെന്ന വീമ്പുമായി ഇന്നലെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി കൃസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വകുപ്പ് തിരിച്ചെടുത്തതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. മുഖ്യമന്ത്രിയില്‍ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് കീഴടങ്ങിയാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനമെടുത്തതെങ്കില്‍ അത് ഈ മന്ത്രിസഭയിലെ കറുത്ത പാടായി എന്നും അവശേഷിക്കുമെന്നുമുള്ള പ്രതികരണങ്ങള്‍ മസ്ലിം സമുദായത്തില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിലല്ല പ്രശ്‌നമെന്നും നേരത്തെ നല്‍കിയ വകുപ്പ് വി. അബ്ദുറഹാമാനില്‍ നിന്നും തിരിച്ചെടുത്ത് സഭയുടെ സമ്മര്‍ദ്ദത്തിനു മുഖ്യമന്ത്രിയും എല്‍.ഡി.എഫും കീഴടങ്ങിയതിലാണ് പ്രശ്‌നമെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ ആദ്യ പ്രതികരണങ്ങള്‍ മുസ്ലിം നേതാക്കള്‍ ആരോപിക്കുന്നു. മതമേലദ്ധ്യക്ഷന്മാരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയടെ ആദ്യ ദിനം തന്നെ കല്ലുകടിയായി മാറി. ക#സ്ത്യന്‍ പ്രീണനത്തിന്റെ വ്യക്തമായ സൂചനകളാണ് ഇതെന്ന് പ്രമുഖര്‍ വിലയിരുത്തി.

0 Comments