ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ലഗാര്‍ഡ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഐഎംഎഫ് (രാജ്യാന്തര നാണയ നിധി) മേധാവി ക്രിസ്റ്റീന ലഗാര്‍ഡ്.കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെകുറിച്ചായിരുന്നു ക്രിസ്റ്റീനയുടെ പരാമര്‍ശം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മോദി ജാഗ്രത പുലര്‍ത്തണമെന്ന് ക്രിസ്റ്റീന പറഞ്ഞു. ‘പ്രധാനമന്ത്രിയുള്‍പെടെയുള്ള ഇന്ത്യന്‍ അധികാര കേന്ദ്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അത് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യമാണ്’- അവര്‍ പറഞ്ഞു.അന്താരാഷ്ട്ര ധനകാര്യ സംഘടനകളുടെ യോഗത്തിനുശേഷം വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ക്രിസ്റ്റീനയുടെ പ്രതികരണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രയമാണെന്നും ഐഎംഎഫിന്റേതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ക്രിസ്റ്റീന മോദിയെ ഇന്ത്യയിലെ സ്ത്രികളുടെ സുരക്ഷയെക്കുറിച്ച് ഉപദേശിക്കുന്നത്.നേരത്തെ ജനുവരിയില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ മോദി രാജ്യത്തെ സ്ത്രീകളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കാത്തതിനെ ക്രിസ്റ്റീന ചൂണ്ടിക്കാണിച്ചിരുന്നു.
0 Comments