നരോദപാട്യ കൂട്ടക്കൊലക്കേസ്: മായ കോഡ്നാനിയെ വെറുതെ വിട്ടു

അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊലക്കേസിൽ മുന്‍ ഗുജറാത്ത് മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കൊഡ്നാനിയെ കുറ്റവിമുക്തയാക്കി. അതേസമയം, ബജ്രംഗ് ദള്‍ നേതാവ് ബാബുബജ്റംഗിയുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. ബാബുബജ്റംഗിക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.
2012ൽ പ്രത്യേക അന്വേഷണ സംഘം കേസിൽ കൊഡ്നാനിയെ കുറ്റക്കാരിയായി കണ്ടെത്തുകയും 28 വർഷം കഠിന തടവിനും ശിക്ഷിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊഡ്നാനി അടക്കം 32 പേരായിരുന്നു കേസിൽ കുറ്റക്കാർ. ബാബുബജ്റംഗിക്ക് ജീവപര്യന്തം ശിക്ഷയും പത്ത് പ്രതികൾക്ക് 31 വർഷം തടവും മറ്റു പ്രതികൾക്ക് 24 വർഷം തടവുമാണ് കോടതി വിധിച്ചിരുന്നത്.
2002ലാണ് ഗുജറാത്ത് കലാപകാലത്തെ വലിയ കൂട്ടക്കുരുതികളിലൊന്നായ നരോദപാട്യ കൂട്ടക്കൊല നടക്കുന്നത്. ന്യൂനപക്ഷസമുദായക്കാരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 99 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
0 Comments