സ്വാതന്ത്യ ദിന പ്രസംഗം പ്രധാനമന്ത്രിയെ ട്രോളി സോഷ്യല്‍മീഡിയ.

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നിന്ന് തുടര്‍ച്ചയായ ഏഴാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും സംസാരിച്ചതാണ് സോഷ്യല്‍ മീഡിയ ട്രോളിന് കാരണായത്. ഗവണ്‍മെന്റ് പെണ്‍മക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ശ്രദ്ധാലുവാണ്.6,000 ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ 5 കോടി സ്ത്രീകള്‍ക്ക് 1 രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. കൂടാതെ,അവരുടെ വിവാഹങ്ങള്‍ക്കായി ഞങ്ങള്‍ കമ്മിറ്റികള്‍ ഉണ്ടാക്കി,പ്രധാനമന്ത്രി മോദി പറഞ്ഞു.ആര്‍ത്തവ വിഷയം മഹത്തായ ഒരു ദിവസം രാജ്യത്തെ അഭിസംബധോന ചെയ്യുമ്പോള്‍ കൊട്ടിഘോഷിച്ചതാണ് വിമര്‍ശനത്തിന് ഹേതുവായത്.
വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നിരന്തരം പ്രയത്‌നിച്ചു. ഇന്ന് നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നു. നിരവധി സ്ത്രീകള്‍ നേതാക്കളായി ഉയര്‍ന്നുവന്നു. മുത്വലാഖ് നിയമം നിര്‍ത്തലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ അഭിനന്ദിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി്. ഇതാദ്യമായിട്ടായിരിക്കും ഒരു പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍ത്തവ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഏതായിരുന്നാലും ഇന്ത്യന്‍ സ്ത്രീകളുടെ പ്രധാന പ്രശ്‌നം ആര്‍ത്തവ കാലത്തെ സാനിറ്ററി പാഡാണെന്ന കണ്ടെത്തല്‍ സ്ത്രീകളെ അവഹേളിക്കുന്നതിന് തുല്ല്യമെന്ന ആരോപണവും ഉയരുന്നുണ്ട്.
0 Comments