വണ്‍ ഇന്ത്യ വണ്‍പെന്‍ഷന്‍ കിഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു.

കിഴുപറമ്പ് : വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ കിഴുപറമ്പ് പഞ്ചായത്ത് ഘടകം നിലവില്‍ വന്നു. ഒരു ഇന്ത്യ ഒരു പെന്‍ഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തു വന്ന സംഘടനക്ക് ഇതിനകം നിരവധി പഞ്ചായത്തുകളില്‍ സംഘടന പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. അറുപത് പിന്നിട്ട മുഴവന്‍ ഇന്ത്യക്കാര്‍ക്കും ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും പ്രതിമാസ പെന്‍ഷന്‍ നല്‍കുക എന്നതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ മുദ്രാവാക്യം.
സംഘടനയുടെ കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്ായി സാമൂഹ്യ പ്രവര്‍ത്തകന്‍
അബു വേങ്ങ മണ്ണിലിനെ തിരഞ്ഞെടുത്തു.ഷൗക്കത്തലി കോളക്കോടന്‍,ബഷീര്‍ കാരാട്ട്(വൈസ് പ്രസിഡന്റ്മാര്‍) സജ്ജാദ് റഹ്മാന്‍ (സെക്രട്ടറി)റിഷാദ് പത്തനാപുരം,റാഫി കൊടവങ്ങട് (ജോ സെക്രട്ടറിമാര്‍)
റഉഫ് ട്രഷറര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
സംഘടനയുടെ മുഖ്യരക്ഷാധികാരിയായി ഇഖ്ബാല്‍ കുനിയില്‍,
ഐ.ടി വിംഗ് തലവനായി അഫീഫിനേയും തിരഞ്ഞെടുത്തു.

0 Comments