മൊണാലിസയുടെ കണ്ണു ചിമ്മൽ പ്രകാശനം ചെയ്തു….
മുഹമ്മദ് അൽ മുർറ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മൊണാലിസയുടെ കണ്ണു ചിമ്മൽ എന്ന ഗ്രന്ഥം ലസിത സംഗീതിനു നൽകി ഡോക്ടർ എം കെ മുനീർ പ്രകാശനം ചെയ്തു. അറബ് കഥാകൃത്തു മുഹമ്മദ് അൽ മുർറിന്റെ അറബ് കഥകളുടെ ഭാഷാന്തരം നിർവഹിച്ചത് അഹമ്മദ് മൂന്നാം കൈ ആണ്. മാതൃഭൂമി ബ്യുറോ ചീഫ് പി പി ശശീന്ദ്രൻ ആധ്യക്ഷം വഹിച്ചു. വെള്ളിയോടൻ പുസ്തക പരിചയം നടത്തി. മറിയം അൽ സാനി അൽ ഫലാസി, ഇ കെ ദിനേശൻ, അമ്മാർ കിഴുപറമ്പ്, മുജീബ് ജൈഹൂൻ, ഹബീബ് റഹ്മാൻ തളിയിൽ, ലതാ ലക്ഷ്മി, സലീം അയ്യനത്തു, എന്നിവർ സംസാരിച്ചു. അഹമ്മദ് മൂന്നാം കൈ മറുമൊഴി രേഖപ്പെടുത്തി. …………………………………………………………………………………………………………………………..അഹ്മദ് മൂന്നാം കൈ രചിച്ചു ഗ്രേയ്സ് ബുക്സ് പ്രസിദ്ധീകരിച്ച അനുഭൂതിയുടെ ആത്മ സത്ത എന്ന ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു…. അല്ലാമാ ഇഖ്ബാലിന്റെ ദാർശനിക തലങ്ങൾ അനാവരണം ചെയ്യുന്ന ഗ്രന്ഥം എമിറേറ്റ്സ് സയൻസ് ക്ലബ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മറിയം അലി സഹീദ് അൽതാനി അൽ ഫലാസി മുജീബ് ജൈഹൂൻജിനു നൽകി പ്രകാശനം ചെയ്തു. മാതൃഭൂമി ബ്യുറോ ചീഫ് പി പി ശശീന്ദ്രൻ ആധ്യക്ഷം വഹിച്ചു. ഇ കെ ദിനേശൻ പുസ്തക പരിചയം നടത്തി. , ഡോക്ടർ എം കെ മുനീർ , അമ്മാർ കിഴുപറമ്പ്, , ഹബീബ് റഹ്മാൻ തളിയിൽ, ലതാ ലക്ഷ്മി, സലീം അയ്യനത്തു, എന്നിവർ സംസാരിച്ചു. അഹമ്മദ് മൂന്നാം കൈ മറുമൊഴി രേഖപ്പെടുത്തി.
0 Comments