ബിഷപ്പിന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാടില്‍ ദുരൂഹത

പാലക്കാട് : പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാടില്‍ ദുരൂഹതയുണ്ടെന്നും നിലപാട് ഇല്ലായ്മയാണ് സിപിഎമ്മിന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘ്പരിവാര്‍ അജണ്ട മുതലെടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.ഒരാഴ്ച്ചയായി രണ്ട് സമുദായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ അയവ് വരുത്താന്‍ ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടണമെന്ന് നിരന്തരമായി പ്രതിപക്ഷം ആവശ്യപ്പെട്ടു. സൈബര്‍ ഇടങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.മന്ത്രി വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ല. എന്നാല്‍ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പിന്തുണക്കും.
0 Comments