കോട്ടയം നസീറിന്റെ കുട്ടിച്ചനും കോപ്പിയടി വിവാദത്തില്‍

കോഴിക്കോട്: കവിതാ മോഷണ വിവാദം കെട്ടടങ്ങും മുമ്പേ തിരകഥ മോഷണ ആരോപണവുമായി സിനിമാ രംഗത്ത് മറ്റൊരു കോലാഹലം. കോട്ടയം നസീര്‍ സംവിധാനം ചെയ്ത കുട്ടിച്ചന്‍ എന്ന ഷോര്‍ട്ട് ഫിലിമിനെതിരേയാണ് കോപ്പിയടി ആരോപണം ഉടലെടുത്തിരിക്കുന്നത്..നാല് ഹ്രസ്വ ചിത്രങ്ങള്‍ ഒന്നിപ്പിച്ചാണ് സുദേവ് അകത്തോ പുറത്തോ എന്ന സിനിമ ചെയ്തത്. ഇതിലെ ഒരുഭാഗമാണ് വൃദ്ധനെന്നത്. ഈ ഭാഗത്തിന്റെ ആശയവും ക്യാമറ ആംഗിളുമുള്‍പ്പെടെ പകര്‍ത്തി അതേപടി പകര്‍ത്തി വെച്ചാണ് കുട്ടിച്ചന്‍ ഒരുക്കിയതെന്നാണ് ആരോപണം. മോഹന്‍ലാലും മഞ്ജുവാര്യരുമാണ് നസീറിന്റെ ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. ഇതിനോടകം വലിയ സംവ്വിധായകരടക്കം ഏറെ പ്രശംസിച്ച് സംസാരിച്ചുകഴിഞ്ഞു കുട്ടിച്ചനെക്കുറിച്ച്. ഇടുക്കി ജാഫറിന്റെ കരിയറിലെ വലിയ അടയാള പ്പെടുത്തല്‍ എന്ന നിലക്കാണ് ചിത്രം ചര്‍ച്ചചെയ്യപ്പെട്ടത്..മരണശയ്യയിലുള്ള ഒരു വൃദ്ധന്‍ ചുറ്റുപാടുമുള്ള കാഴ്ചകളെ കാണുന്നതും ശബ്ദങ്ങളെ കേള്‍ക്കുന്നതും അയാള്‍ക്കു ചുറ്റും ചുറ്റിത്തിരിയുന്ന മറ്റുള്ളവരുടെ ജീവിതങ്ങളും ഒക്കെയായിരുന്നു ആ സിനിമയുടെ ഇതിവൃത്തം. മരണശയ്യയില്‍ കിടക്കുന്ന ആളെ കാണിക്കാതെ, അയാളുടെ കാഴ്ചയുടെ നേരെ ക്യാമറ വെച്ച് ഒറ്റമുറിയില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമാണ് വൃദ്ധന്‍ എന്ന സിനിമ.ഈ സിനിമക്യാമറ ആംഗിളുള്‍പ്പെടെ അടിച്ചു മാറ്റിയാണ് കോട്ടയം നസീര്‍ കുട്ടിച്ഛന്‍ എന്ന പേരില്‍ സിനിമയാക്കിയെന്നാണ് ആരോപണം. സുദേവന്റെ സിനിമയിലെ വൃദ്ധന്‍ സാമ്പത്തിക പരാധീനതകളുള്ള ഒരു വീട്ടിലെ സാധാരണ മനുഷ്യനായിരുന്നെങ്കില്‍ കോട്ടയം നസീറിന്റെ കുട്ട്യച്ഛന്‍ രണ്ടു മൂന്നു തലമുറക്ക് കഴിയാനുള്ള സ്വത്തൊക്കെ സമ്പാദിച്ചു വെച്ച ആളായിട്ടാണ് ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്. നസീറിന്റെ കുട്ടിച്ചനെതിരേ സുദേവന്‍ പെരിങ്ങോട് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മുന്നോട്ട് വന്നിട്ടിട്ടുണ്ട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുദേവന്‍ കോട്ടയം നസീറിനെതിരേ ആരോപണം ഉന്നയിച്ചത്.

സുദേവന്‍ പെരിങ്ങോടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ശ്രീ:കോട്ടയം നസീര്‍ അറിയുവാന്‍.അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ,സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു . താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ കുട്ടിച്ചന്‍ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്‌സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല…എന്ന് വിചാരിക്കുന്നു എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു ……സുദേവന്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar