ആ പിന്മാറ്റം ജീവന്‍ തിരിച്ചു നല്‍കി.നൗഫല്‍ ദുബായിലുണ്ട്

ദുബൈ. പണം ഉണ്ടെങ്കില്‍ പലതും നേടാം എന്നാണ് പൊതു ധാരണ.എന്നാല്‍ പണമില്ലാത്തതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയ നൗഫല്‍ പറയും തന്റെ ജീവന്‍ തിരിച്ചുകിട്ടിയത് കയ്യില്‍ കാശില്ലാത്തതിനാലാണെന്ന്.ഇന്നലെ ദുരന്തത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രചെയ്യേണ്ട നൗഫല്‍ പിഴ അടക്കാന്‍ കാശില്ലാത്തതിനാലാണ് എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയത്. അല്‍പ്പം നിരാശഅനുഭവിച്ചെങ്കിലും ഇപ്പോള്‍ നാഥനെ സ്തുതിക്കുകയാണ് തന്റെ ദുബൈ റൂമിലിരുന്ന് മലപ്പുറംതിരുനാവായ സ്വദേശിയായ ചെറുപ്പക്കാരന്‍.
കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫല്‍. പക്ഷെ ദുബൈ വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസ് കരസ്ഥമാക്കി. എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തി പാസ്‌പ്പോര്‍ട്ട് നല്‍കിയപ്പോളാണ് വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പലതും പറഞ്ഞു നോക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. അവസാനം യാത്ര വേണ്ടെന്ന് വെച്ച് പിന്മാറി. ആ തീരുമാനം ജീവിതത്തിലേക്കായിരുന്നു..
0 Comments