ഭീകരാക്രമണത്തിൽ 5 മലയാളികൾ അടക്കം 50 പേർ മരിച്ചതായി സ്ഥിരീകരണം.

ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ 5 മലയാളികൾ അടക്കം 50 പേർ മരിച്ചതായി സ്ഥിരീകരണം. മലയാളിയും കൊടുങ്ങല്ലൂര്‍ സ്വദേശിനിയുമായ അന്‍സി അലിബാവ, മെഹബൂബ ഖൊഖാര്, റമീസ് വോറ, ആസിഫ് വോറ, ഒസ്യര് കാദിര് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
പരുക്കേറ്റ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ വെടിവെപ്പുണ്ടായത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിലുമാണ് ആക്രമണം നടന്നത്. ഓസ്ട്രേലിയന്‍ പൗരനായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റ് ആണ് ആക്രമണം നടത്തിയത്. തന്നെ ഭീകരനാക്കിയത് സ്റ്റോക്ക്ഹോമില്‍ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.
2017 ല്‍ ഐഎസ് ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ഇത് താന്‍ നേരിട്ട് കണ്ടെന്നും അതാണ് ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട് ക്രൈസ്റ്റ്ചര്‍ച്ചില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം വെബ്പേജ് ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കമ്മിഷന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഒരു മലയാളി യുവതിയുമുണ്ടെന്ന് സ്ഥിരീകരണം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ (25)യാണ് മരിച്ചത്. ന്യൂസിലന്‍ഡിലെ കാര്‍ഷിക സര്‍വകലാശാലയില്‍ എംടെക് വിദ്യാര്‍ഥിനിയാണ്.
വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരുക്കേറ്റിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു താമസം. ശനിയാഴ്ച വൈകുന്നേരമാണ് യുവതി മരിച്ചതായി വിവരം പുറത്തുവന്നത്. ആന്‍സിയുടെ ഭര്‍ത്താവാണ് വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത്.
കൊച്ചി സ്വദേശി അബ്ദുല്‍ നാസറാണ് ആന്‍സിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവിനൊപ്പം ആന്‍സി ഉപരിപഠനത്തിനായി ന്യൂസിലന്‍ഡിലേക്ക് പോയത്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് നാസര്‍ ജോലി ചെയ്യുന്നത്. ഇദ്ദേഹം സുരക്ഷിതനാണ്. ആകെ അഞ്ച് ഇന്ത്യക്കാരാണ് ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ മരിച്ചത്.
0 Comments