ഒ​ളിം​പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റാ​യി മ​ല​യാ​ളി​താ​രം കെ.​ടി ഇ​ര്‍ഫാ​ന്‍.

ന്യൂ​ഡ​ൽ​ഹി: ടോ​ക്യോ ഒ​ളിം​പി​ക്‌​സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റാ​യി മ​ല​യാ​ളി​താ​രം കെ.​ടി ഇ​ര്‍ഫാ​ന്‍. നോ​മി​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ റേ​സ് വോ​ക്കി​ങ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ 1:20.57 സ​മ​യ​ത്തി​ല്‍ നാ​ലാ​മ​താ​യാ​ണ് കെ.​ടി ഇ​ര്‍ഫാ​ന്‍ ഫി​നി​ഷ് ചെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 21 മി​നി​റ്റാ​യി​രു​ന്നു ടോ​ക്യോ ഒ​ളിം​പി​ക്‌​സി​ന്‍റെ 20 കി.​മീ ന​ട​ത്ത​ത്തി​ന്‍റെ യോ​ഗ്യ​താ മാ​ര്‍ക്ക്.

ദീ​ര്‍ഘ​ദൂ​ര ന​ട​ത്ത ഇ​ന​ങ്ങ​ള്‍ക്കും മാ​ര​ത്ത​ണി​നും 2020 ഒ​ളിം​പി​ക്‌​സി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​തി​നു​ള്ള സ​മ​യം ഈ​വ​ര്‍ഷം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ചി​രു​ന്നു. 2020 മെ​യ് 31 വ​രെ​യാ​ണ് ഈ​യി​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക. മ​റ്റ് അ​ത്‌​ല​റ്റി​ക് ഇ​ന​ങ്ങ​ളി​ല്‍ ഒ​ളിം​പി​ക് യോ​ഗ്യ​ത നേ​ടാ​നു​ള്ള സ​മ​യം വ​രു​ന്ന മെ​യ് ഒ​ന്ന് മു​ത​ല്‍ 2020 ജൂ​ണ്‍ 29 വ​രെ​യാ​ണ്.

ഏ​ഷ്യ​ന്‍ റേ​സ് വോ​ക്കി​ങ്ങ് ചാം​പ്യ​ന്‍ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തോ​ടെ ഈ ​വ​ര്‍ഷം ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ലേ​ക്കും 20 കി.​മീ ന​ട​ത്ത​ത്തി​ല്‍ ഇ​ര്‍ഫാ​ന്‍ യോ​ഗ്യ​ത നേ​ടി. ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 1:22.30 ആ​യി​രു​ന്നു യോ​ഗ്യ​താ സ​മ​യം. ദേ​വീ​ന്ദ​ര്‍(1:21.22) ഗ​ണ​പ​തി എ​ന്നീ (1:22.12) ഇ​ന്ത്യ​ന്‍ വോ​ക്ക​ർ​മാ​രും ലോ​ക​ചാം​പ്യ​ന്‍ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

റേ​സ് വോ​ക്കി​ങ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ 20 കി.​മീ ന​ട​ത്ത വി​ഭാ​ഗ​ത്തി​ല്‍ ജ​പ്പാ​ന്‍റെ ടൊ​ഷി​കാ​സു യ​മ​നി​ഷി​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 17 മി​നു​റ്റ് 15 സെ​ക്ക​ന്‍റി​ലാ​യി​രു​ന്നു ജ​പ്പാ​ന്‍ താ​രം ഫി​നി​ഷ് ചെ​യ്ത​ത്. ക​സാ​ഖി​സ്ഥാ​ന്‍റെ ജോ​ര്‍ജി ഷെ​യ്‌​കോ(1:20.21) കൊ​റി​യ​യു​ടെ ബെ​യോ​ങ്ക്വാ​ങ് ചോ(1:20.40) ​എ​ന്നി​വ​ര്‍ക്കാ​ണ് വെ​ള്ളി​യും വെ​ങ്ക​ല​വും.  2012 ഒ​ളിം​പി​ക്‌​സി​ലാ​യി​രു​ന്നു കെ.​ടി ഇ​ര്‍ഫാ​ന്‍റെ ഈ​യി​ന​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. അ​ന്ന് ല​ണ്ട​നി​ല്‍ കു​റി​ച്ച 1:20:21 എ​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ഴും ദേ​ശീ​യ റെ​ക്കോ​ഡ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar