ന്യൂസ് ടു ഡെ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമാക്കി മലയാളം യു ട്യൂബ് ന്യൂസ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉബൈദ് എടവണ്ണയുടെ നേതൃത്വത്തിലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് ന്യൂസ് ടു ഡെ എന്ന പേരിലുള്ള മലയാളം ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍.റിയാദ് അപ്പോളോ ഡിമോറ ഹോട്ടലില്‍ വാണിജ്യ വ്യവസായ സാമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ അനില്‍ നൂതിയാല്‍ ന്യൂസ് ടു ഡെ ചാനല്‍ ലോകത്തിനു സമര്‍പ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകള്‍ വാര്‍ത്തകളെ അതിവേഗം പ്രേക്ഷകരിലെത്തിക്കാന്‍ മത്സരിക്കുമ്പോള്‍ സത്യം വിസ്മരിക്കപ്പെടാന്‍ സാധ്യത ഏറെയാണെന്നും വാര്‍ത്തകള്‍ സത്യ സ്ന്ധമായി എത്തിക്കാനാണ് മത്സരിക്കേണ്ടതെന്നും അനില്‍ നൂതി പറഞ്ഞു. ഒരോരുത്തരും സോഷ്യല്‍ മീഡിയയുടെ പത്രാധിപന്മാരായ ആധുനിക കാലത്ത് വാര്‍ത്തകളിലെ നേര് കണ്ടെത്തുക ന്നെതാണ് വെല്ലുവിളിയെന്നും അത് നിറവേറ്റാന്‍ ന്യൂസ് ടു ഡെ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉബൈദ് എടവണ്ണ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകനായ ഇബ്രാഹിം സുബ്ഹാന്‍,അഷ്‌റഫ് വടക്കേവിള (എന്‍.ആര്‍.കെ ഫോറം),ഡോ.അശ്‌റഫ് (ഇന്ത്യാ ബിസിനസ് ഫോറം)ഗസന്‍ഫാര്‍ (അറബ് ന്യൂസ്)സുഹൈല്‍ സിദ്ധീഖി (ഫ്രന്റി കമ്യൂണിക്കേഷന്‍ മാനേജര്‍)മുഹമ്മദ് മുസ്തഫ (പ്രിന്‍സിപ്പാള്‍ അലിഫ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) ജോസഫ് അതിരുങ്കല്‍,മസൂദ്(സക്‌സസ് ഇന്റര്‍ നാഷ്ണല്‍ സ്‌കൂള്‍) കെ,എന്‍ വാസിഫ് (ഉറുദു ന്യൂസ്)സത്താര്‍ കായംകുളം (ഫോര്‍ക്ക)ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടി.വി)സനോജ് അലി (ഒമാന്‍ എയര്‍)മുജീബ് റഹ്മാന്‍ (ബഹര്‍ ഡിറ്റര്‍ജന്റ്) റഹീസ് (ബെസ്റ്റ് എക്‌സ്പ്രസ് കാര്‍ഗോ)അലവിക്കുട്ടി ഒളവണ്ണൂര്‍,ഡോ.അന്‍വര്‍,പത്മിനി യു നായര്‍ (മിഡില്‍ ഈസ്റ്റ് സ്‌കൂള്‍) എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു. റിയാദിലെ പ്രമുഖ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി. സൗദിയില്‍ നി്ന്നുള്ള വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഇടം കണ്ടെത്തുക എന്നതാണ് ന്യൂസ് ടു ഡെ ലക്ഷ്യം വെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രവാസലോകത്തോട് പറഞ്ഞു.



0 Comments