സ്വരം കടുപ്പിച്ച അമേരിക്കന്‍ പ്രസിഡണ്ട്.

വാഷിങ്ടണ്‍:മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണത്തിനു വേണ്ടി സ്വരം കടുപ്പിച്ച അമേരിക്കന്‍ പ്രസിഡണ്ട്.തന്റെ പദ്ധതിയ്ക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ അടിയന്തിരാവസ്ഥയടക്കമുള്ള ഭരണം സ്തംഭിപ്പിക്കുന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. സ്തംഭനം ഒരുപക്ഷേ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും.
അതിന് താന്‍ തയാറെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും പദ്ധതിയ്ക്ക് എതിരു നിന്നാല്‍ മറ്റുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകളുടെ മുഖ്യ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ട്രംപിന്റെ മതില്‍ നിര്‍മാണ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ മെക്സിക്കോയില്‍ തെരുവിലിറങ്ങി. വലിയ അതിര്‍ത്തി മതില്‍ നിര്‍മിച്ചാല്‍ രാജ്യം ഗുരുതര പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മെക്സിക്കോ ബഹുമാനിക്കപ്പെടണമെന്ന് എഴുതിയ ബാനറുകളുമായി പ്രതിഷേധക്കാര്‍ തലസ്ഥാനനഗരമായ മെക്സിക്കോസിറ്റിയില്‍ പ്രകടനം നടത്തിയിരുന്നു.
0 Comments