നിപ്പ വൈറസ്: ഓസ്‌ട്രേലിയന്‍ മരുന്ന് കോഴിക്കോട്ടെത്തിച്ചു.ഒരു സ്ത്രീ കൂടി മരിച്ചു.

കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു സ്ത്രീ കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ്പ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്നു രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിച്ചു.

നിപ്പ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലായിരുന്ന 17 പേര്‍ നിരീക്ഷണത്തിലാണ്. കൂടാതെ 1945 ആളുകളും നിരീക്ഷണത്തിലാണ്. ഇന്നലെ നിപ്പ ബാധ സംശയിച്ച് ആറു പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നിപ ബാധയെത്തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ട തലശ്ശേരി തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ ബാധയെത്തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്.

രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് രാവിലെയോടെ റോജ മരപ്പെട്ടിരുന്നു. ഇതോടെ ആശങ്കക്കു വഴിവെച്ചിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.

റോജയുടെ രണ്ടാമത്തെ രക്തപരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.മൂന്നു ദിവസം മുമ്പാണ് നിപ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് റോജയെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാം പരിശോധന ഫലം നെഗറ്റീവ് ആയത് ആരോഗ്യവകുപ്പിനും ജനങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar